Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എംബിബിഎസ് വിദ്യാർത്ഥിനി കാമുകനൊപ്പം ഒളിച്ചോടി; യുവതിയെ മതം മാറ്റി തീവ്രവാദ സംഘടനയിൽ ചേർക്കാനെന്ന് ആരോപിച്ച് സംഘപരിവാർ സംഘടനകൾ

എംബിബിഎസ് വിദ്യാർത്ഥിനി കാമുകനൊപ്പം ഒളിച്ചോടി; യുവതിയെ മതം മാറ്റി തീവ്രവാദ സംഘടനയിൽ ചേർക്കാനെന്ന് ആരോപിച്ച് സംഘപരിവാർ സംഘടനകൾ

കോഴിക്കോട്: ഐസിസ് വാർത്തകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും ലൗവ് ജിഹാദ് ആരോപണം വീണ്ടും പൊടിതട്ടിയെടുക്കാൻ ശ്രമങ്ങൾ ശക്തമായിരിക്കയാണ്. സംഘപരിവാർ സംഘടനകൾ അതിനുള്ള അവസരവും നോക്കിയിരുപ്പാണ്. എന്തായാലും ലൗ ജിഹാദ് വിവാദം മുറുകുന്ന സാഹചര്യത്തിൽ യുവാക്കളുടെ പ്രണയവും രാഷ്ട്രീയ ആയുധമാക്കുകയാണ് ഇവർ. കോഴിക്കോട് നടന്ന ഒരു സംഭവത്തിന്റെ പേരിൽ പ്രതിഷേധം സംഘടിപ്പിച്ചിരിക്കയാണ് ഇപ്പോൾ സംഘപരിവാർ സംഘടനകൾയ

കോളഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനി കാമുകനൊപ്പം ഒളിച്ചോടിയ സംഭവമാണ് പരിവാർ സംഘടനകൾ അവസരമായി കണ്ടത്. സംഭവം ലൗജിഹാദാണെന്ന പരാതിയുമായി സംഘപരിവാർ സംഘടനകൾ രംഗത്തെത്തി. ഇതോടെ മെഡിക്കൽ കോളജ് പൊലീസ് എറണാകുളത്തെ കാമുകന്റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ടെത്തിച്ചു.

വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട പെൺകുട്ടിയും യുവാവും ആറുവർഷത്തോളമായി പ്രണയത്തിലാണെന്ന് പൊലീസും പറഞ്ഞു. ഇതിനു മുമ്പും ഇരുവരും ഒളിച്ചോടിയിരുന്നു. എന്നാൽ വീട്ടുകാർ പൊലീസ് സഹായത്തോടെ പിടികൂടുകയും തിരികെ കൊണ്ടുവരികയായിരുന്നു.

തുടർന്ന് രണ്ടുദിവസം മുമ്പാണ് വീണ്ടും ഒളിച്ചോടിയത്. യുവതിയെ മതം മാറ്റി തീവ്രവാദസംഘടനയിൽ അംഗമാക്കാനാണ് നീക്കമെന്നാരോപിച്ചാണ് ഹനുമാൻസേന, ശ്രീരാംസേന, ബിജെപി തുടങ്ങിയ സംഘപരിവാർ സംഘടനകൾ രംഗത്തുവന്നിരിക്കുന്നത്. പെൺകുട്ടിയിപ്പോൾ കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിലാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP