Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം വിവാഹം ഉറപ്പിച്ചു; വിവാഹത്തിന് തലേദിവസം ആരോടും പറയാതെ മുങ്ങി വരൻ; മൂന്നു വർഷത്തിനു ശേഷം പൊങ്ങിയ യുവാവിനെ പൊക്കി പൊലീസ്; കൊച്ചിയിൽ നടന്നത് ഇങ്ങനെ..

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം വിവാഹം ഉറപ്പിച്ചു; വിവാഹത്തിന് തലേദിവസം ആരോടും പറയാതെ മുങ്ങി വരൻ; മൂന്നു വർഷത്തിനു ശേഷം പൊങ്ങിയ യുവാവിനെ പൊക്കി പൊലീസ്; കൊച്ചിയിൽ നടന്നത് ഇങ്ങനെ..

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഏറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹം ഉറപ്പിച്ച വരൻ തലേദിവസം ഒളിച്ചോടിയപ്പോൾ പെട്ടുപോയത് വധു. ഒടുവിൽ മുങ്ങിയ വരനെ മൂന്ന് വർഷത്തിന് ശേഷം കണ്ടെത്തി. ഉദയത്തും വാതിൽ സ്വദേശിയായ യുവാവിന്റേയും ചേപ്പനം സ്വദേശിനിയുടേയും പ്രേമവിവാഹം 2017ൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് തലേ ദിവസം യുവാവ് മുങ്ങുകയായിരുന്നു. മൂന്ന് വർഷങ്ങൾക്കിപ്പുറം നെടുങ്കണ്ടത്തു നിന്നുമാണ് യുവാവിനെ പൊലീസ് പിടികൂടിയത്.

ഇരുവരുടെയും പ്രേമം ഇരുവീട്ടുകാരും അംഗീകരിച്ചായിരുന്നു വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. കല്ല്യാണപ്പന്തലും സദ്യയും തുടങ്ങി എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷമാണ് വരൻ മുങ്ങിയ വിവരം അറിയുന്നത്. ഇതേത്തുടർന്ന് വധുവിന്റെ വീട്ടുകാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുകയും ചെയ്തിരുന്നു.

ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടക്കുമ്പോഴാണ് നെടുങ്കണ്ടത്തു നിന്നും കണ്ടെത്തിയത്. വീട്ടുകാർക്ക് താൽപര്യം ഇല്ലാത്തതിനാലാണ് വിവാഹം കഴിക്കാതെ മുങ്ങിയതെന്ന് ഇയാൾ പറഞ്ഞു. ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP