Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയം സാഹസത്തിന് വഴിമാറിയപ്പോൾ അഴിക്കുള്ളിലായി കാമുകൻ; മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള കാമുകിയുടെ വീട്ടുകാർ വിവാഹത്തിന് ചോദിച്ചത് 10 ലക്ഷം; പണത്തിനായി മോഷണത്തിനിറങ്ങി കാമുകൻ; കവർച്ചയ്ക്കിടയിൽ സിസിടിവിയിൽ കുടുങ്ങിയ യുവാവിനെ പിടികൂടി പൊലീസും

പ്രണയം സാഹസത്തിന് വഴിമാറിയപ്പോൾ അഴിക്കുള്ളിലായി കാമുകൻ; മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള കാമുകിയുടെ വീട്ടുകാർ വിവാഹത്തിന് ചോദിച്ചത് 10 ലക്ഷം; പണത്തിനായി മോഷണത്തിനിറങ്ങി കാമുകൻ; കവർച്ചയ്ക്കിടയിൽ സിസിടിവിയിൽ കുടുങ്ങിയ യുവാവിനെ പിടികൂടി പൊലീസും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ; പ്രണയം സാഹസത്തിന് വഴിമാറിയപ്പോൾ അഴിക്കുള്ളിലായി കാമുകൻ. പ്രണയത്തിന് കണ്ണില്ലാ എന്ന് പഴമൊഴി മാറ്റി ബുദ്ധികൂടി ഇല്ലാ എന്നാക്കേണ്ടി വരും. അത്തരത്തിൽ ഒരു സാഹസത്തിന് മുതിർന്നപ്പോഴാണ് പ്രണയം മൂത്ത കാമുകൻ അഴിക്കുള്ളിലായത്. യുവതിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായെത്തിയ യുവാവിനു മുന്നിൽ ബന്ധുക്കൾ മുന്നോട്ടുവച്ചത് ഒറ്റ നിബന്ധന 10 ലക്ഷം രൂപയുമായി വന്നാൽ കല്യാണം നടത്താമെന്ന്. 10ലക്ഷത്തിനായുള്ള ശ്രമം യുവാവിനെ എത്തിച്ചതു ജയിലിലും. നഗരത്തിലെ ക്രോംപേട്ടിലാണു നാടകീയ സംഭവം.

ഓട്ടോ ഡ്രൈവറായ ചെല്ലദുരൈ (29) സമീപ പ്രദേശത്തെ യുവതിയുമായി പ്രണയത്തിലാണ്. പെൺകുട്ടിയുടെ കുടുംബം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവർ. 10 ലക്ഷം ആവശ്യപ്പെട്ടതോടെ ചെല്ലദുരൈ കണ്ടെത്തിയ വഴി മോഷണം. സുഹൃത്തുക്കളായ വിഘ്‌നേഷ്, മാരിമുത്തു എന്നിവരുമായി ചേർന്നു സംഭവം ആസൂത്രണം ചെയ്തു .മൂവരും ചേർന്നു കഴിഞ്ഞ ദിവസം താംബരത്തെ സൗന്ദരരാജന്റെ വീട്ടിൽ കയറി. വലിയ വീടായിരുന്നെങ്കിലും സ്വർണമോ പണമോ കിട്ടിയില്ല. ടിവി,റഫ്രിജറേറ്റർ, ബൾബുകൾ തുടങ്ങി കയ്യിൽ കിട്ടിയ വസ്തുക്കൾ എല്ലാമെടുത്തു സംഘം സ്ഥലം വിട്ടു.

ഈ സമയം വീട്ടിൽ ആളില്ലായിരുന്നു. പിറ്റേ ദിവസം വീട്ടിലെത്തിയ സൗന്ദരരാജൻ പൊലീസിൽ പരാതി നൽകി. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ചെല്ലദുരൈയെയും സംഘത്തെയും കയ്യോടെ പൊക്കി. ഇവരെ ചോദ്യം ചെയ്തപ്പോഴാണു കാമുകിയെ സ്വന്തമാക്കുന്നതിനുള്ള സാഹസമായിരുന്നു മോഷണമെന്നു ചെല്ലദുരൈ പൊലീസിനോടു പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ സംഘത്തെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP