Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാൾ ഉപയോഗിച്ച് കൈകൾ ബന്ധിച്ച് 1000 അടി ഉയരത്തിൽ നിന്നു എടുത്തു ചാടി; പ്രണയം തലക്ക് പിടിച്ചപ്പോൾ വെറുതെയായത് രണ്ട് കൗമാര ജന്മങ്ങൾ

ഷാൾ ഉപയോഗിച്ച് കൈകൾ ബന്ധിച്ച് 1000 അടി ഉയരത്തിൽ നിന്നു എടുത്തു ചാടി; പ്രണയം തലക്ക് പിടിച്ചപ്പോൾ വെറുതെയായത് രണ്ട് കൗമാര ജന്മങ്ങൾ

നെടുങ്കണ്ടം: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നൊക്കെ പൊതുവേ പറയും. ഇങ്ങനെ പ്രണയത്തിൽ ചുറ്റുപാടുകളെയും എല്ലാം മറന്ന കൗമാരക്കാർ ആത്മഹത്യയെ പുൽകി. രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിനു സമീപത്താണ് വിദ്യാർത്ഥികളായ രണ്ട് പേർ കൊക്കയിൽ ചാടി മരിച്ചത്. പുറ്റടിയിലെ സ്വകാര്യ കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി കിഷോർ (19), നെടുങ്കണ്ടത്തെ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഡെൽന (16) എന്നിവരാണു മരിച്ചത്.

പരസ്പരം പ്രണയബന്ധരായ ഇവർ പറക്കമുറ്റാത്ത പ്രായത്തിൽ വിവാഹം കഴിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞു. എന്നാൽ വിവാഹമെന്ന ആവശ്യം അംഗീകരിക്കാൻ വീട്ടുകാർ തയ്യാറായില്ല. തുടർന്ന് വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്ത സാഹചര്യത്തിലാണ് ഇവർ കുന്നിന് മുകളിൽ നിന്ന് ചാടി മരിച്ചത്. വിവാഹത്തിലൂടെ ഒരുമിക്കാൻ സാധിക്കാത്തതിനാൽ മരണത്തൽ ഒരുമിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

മരിക്കുന്നതായി സുഹൃത്തുക്കൾക്ക് മൊബൈൽ സന്ദേശമയച്ച ശേഷമാണ് ഇരുവരും ആത്ഹമത്യ മുനമ്പിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ബുധനാഴ്ച രാവിലെയോടെ ഇരുവരുടെയും മൃതദേഹം വ്യൂ പോന്റിന് താഴെ തമിഴ്‌നാട്ടിലെ പുൽമേട്ടിൽ കണ്ടത്തെുകയായിരുന്നു. രാവിലെ കിഷോറിന്റെ ബൈക്ക് രാമക്കൽമേട്ടിലെ ടൗണിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്തെിയിരുന്നു. തുടർന്ന്, സുഹൃത്തുക്കളും സമീപവാസികളും രാമക്കൽമേട്ടിലെ വ്യൂ പോയന്റിലത്തെിയപ്പോൾ ചെരിപ്പും ഡയറിയും കണ്ടു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഷാൾ ഉപയോഗിച്ച് ഇരുവരുടെയും കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.

തങ്ങൾ ആത്ഹമത്യചെയ്യുന്നതായി കിഷോറിന്റെ മൊബൈലിൽനിന്ന് പുലർച്ചെ ഒന്നോടെയാണ് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചത്. ഈ സന്ദേശം കണ്ടെതോടെയാണ് തെരച്ചിൽ ശക്തമാക്കിയത്. രാമക്കല്ലിൽനിന്ന് ആയിരം അടി താഴെ തമിഴ്‌നാട്ടിലെ പുൽമേട്ടിലാണു മൃതദേഹം കിടന്നത്. അടിവാരത്തിൽ മഞ്ഞ് അതിശക്തമായിരുന്നതിനാൽ തിരച്ചിൽ ദുഷ്‌കരമായി. നാട്ടുകാരിൽ ചിലർ കാട്ടുവഴികളിലൂടെ അടിവാരത്തിലെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിഷോർ പുറ്റടിയിലെ സ്വകാര്യ കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥിയും ഡെൽന നെടുങ്കണ്ടത്ത് സ്വകാര്യ സ്‌കൂളിൽ പത്താം ക്‌ളാസ് വിദ്യാർത്ഥിനിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP