Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്‌കൃത പഠനം ആരംഭിച്ചിരുന്നത് യുപി സ്‌കൂൾ തലത്തിൽ മാത്രം; എൽ പി സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ സംസ്‌കൃതം പഠിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം ക്ലാസുകാരിയുടെ ഹർജി; പിന്നാലെ എൽപി സ്‌കൂളുകളിലും സംസ്‌കൃത പഠനം ആരംഭിക്കണമെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്

സംസ്‌കൃത പഠനം ആരംഭിച്ചിരുന്നത് യുപി സ്‌കൂൾ തലത്തിൽ മാത്രം; എൽ പി സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ സംസ്‌കൃതം പഠിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം ക്ലാസുകാരിയുടെ ഹർജി; പിന്നാലെ എൽപി സ്‌കൂളുകളിലും സംസ്‌കൃത പഠനം ആരംഭിക്കണമെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സംസ്‌കൃതം പഠിക്കാൻ യുപി സ്‌കൂളിൽ ചേരുന്നത് വരെ കാത്തിരിക്കാൻ ഈ മിടുക്കിക്ക് കഴിയില്ല. സംസ്‌കൃത അദ്ധ്യാപകനായ അച്ഛൻ വീട്ടിൽ കുട്ടികളെ പഠിപ്പിക്കുന്നത് കണ്ട ആ മൂന്നാം ക്ലാസുകാരിയുടെ പ്രവൃത്തി സാക്ഷാത്കരിക്കുന്നത് സംസ്‌കൃതം പഠിക്കണമെന്ന് മോഹമുള്ള നൂറുകണക്കിന് കുരുന്നുകൾക്ക്. സംസ്‌കൃതം പഠിക്കണമെന്ന ആഗ്രഹവുമായി ഏഴുകോൺ സർക്കാർ എൽപി സ്‌കൂളിൽ ചേർന്ന സമീക്ഷ അവിടെ സംസ്‌കൃതം ഇല്ലെന്നറിഞ്ഞ് തളർന്നില്ല. എന്നാൽ താൻ നടത്തിയ പോരാട്ടത്തിലൂടെ വിദ്യാർത്ഥികളുടെയും,അദ്ധ്യാപകരുടെയും ദീർഘനാളായുള്ള ആവശ്യത്തിന് സംസ്ഥാന ബാലാവകാശ കമ്മീഷൻ പരിഹാരം കണ്ടിരിക്കുകയാണ്.

എൽ.പി. സ്‌കൂളുകളിലും സംസ്‌കൃതപഠനം ആരംഭിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ബാലവകാശ കമ്മിഷൻ ഉത്തരവിറക്കിക്കഴിഞ്ഞു. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ കൊല്ലം എഴുകോൺ അജിത് ഭവനിലെ പി. ജി. അജിത്പ്രസാദിന്റെ മകൾ സമീക്ഷ എ.എൻ.നൽകിയ ഹർജിയിലാണ് ഉത്തരവുണ്ടായത്. എൽ.പി. സ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കെ സംസ്‌കൃതം പഠിക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമീക്ഷ പരാതി നൽകിയത്. 2012 ലാണ് കേരള സർക്കാർ സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതൽ സംസ്‌കൃതപഠനം ആരംഭിച്ചത്.

യു.പിതലം വരെയുള്ള സ്‌കൂളുകളിൽ മാത്രമേ സംസ്‌കൃത പഠനം ആരംഭിക്കാൻ അനുമതി ലഭിച്ചിരുന്നുള്ളു. ബാലാവകാശ കമ്മീഷൻ ഉത്തരവിലൂടെ സ്വതന്ത്ര എൽ.പി. സ്‌കൂളുകളിൽ കൂടി സംസ്‌കൃത പഠനം ആരംഭിക്കാനുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒന്നാം ക്ലാസ് മുതൽ സംസ്‌കൃത പഠനം ആരംഭിക്കുകയും, പാഠപുസ്തകം, അദ്ധ്യാപക സഹായി, ചോദ്യപേപ്പർ, അദ്ധ്യാപകപരിശീലനം, സ്‌കോളർഷിപ്പ് എന്നിവയും തയ്യാറാക്കി നടത്തിവരുന്നുണ്ട്. എന്നാൽ തസ്തിക നിർണയത്തിൽ എൽ. പി. ക്ലാസുകളിലെ സംസ്‌കൃത പഠനം ഇന്നുവരെ പരിഗണിച്ചിട്ടില്ല. അതുമൂലം പഠിപ്പിക്കുന്നതിന് ആവശ്യമായ അദ്ധ്യാപകരുടെ സേവനം ഉറപ്പുവരുത്താനുമായിട്ടില്ല.

ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ സംസ്‌കൃത പഠനം ഉണ്ടെങ്കിൽ 40 പിരീഡുകൾ ഒരധ്യാപകൻ തന്നെ പഠിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കെ.ഇ.ആർ.പ്രകാരം ഒരധ്യാപകൻ ഒരാഴ്ച പഠിപ്പിക്കേണ്ട പരമാവധി പീരിയഡുകൾ 28 ആണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് തസ്തിക അനുവദിക്കുന്നതിൽ പ്രധാന തടസ്സമായി പറയപ്പെടുന്നത്. എന്നാൽ,നിലവിൽ പല എൽ.പി. സ്‌കൂളുകളിലും അറബി പഠിപ്പിക്കാൻ അദ്ധ്യാപകരുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം കുട്ടികളുടെ പഠിക്കാനുള്ള അവകാശം ഇല്ലാതാവുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്ന് കേരളാ സംസ്‌കൃതാധ്യാപക ഫെഡറേഷൻ ജനറൽ സെക്രട്ടറിയും,ഹർജിക്കാരിയുടെ പിതാവുമായ അജിത് പ്രസാദ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP