Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കടൽ കടന്നൊരു തിമിംഗലം; ഒമാനിൽ നിന്നും നീന്തിയെത്തിയ കൂനൻ തിമിംഗലം ഗോവയും കൊച്ചിയും കണ്ട ശേഷം ആലപ്പുഴയിൽ എത്തി; പിന്നിട്ടത് 1500 കിലോമീറ്റർ

കടൽ കടന്നൊരു തിമിംഗലം; ഒമാനിൽ നിന്നും നീന്തിയെത്തിയ കൂനൻ തിമിംഗലം ഗോവയും കൊച്ചിയും കണ്ട ശേഷം ആലപ്പുഴയിൽ എത്തി; പിന്നിട്ടത് 1500 കിലോമീറ്റർ

തിരുവനന്തപുരം: പുതുവസ്തരം ആഘോഷിക്കാൻ കടലുകൾ നീന്തി ഇന്ത്യയിൽ ഒരു അപൂർവ്വ അതിഥി എത്തി. ഒമാനിലെ മസീറ ഉൾക്കടലിൽ നിന്നും നീന്തി എത്തിയ 'ലുബാൻ' എന്നു ശാസ്ത്രജ്ഞർ പേരിട്ട അറേബ്യൻ കൂനൻ തിമിംഗലമാണ് ഇന്ത്യൻ കടലിൽ നീന്തി തുടിക്കുന്നത്. പുതുവത്സര തലേന്ന് കൊച്ചിയിൽ എത്തിയ ഈ തിമിംഗലം ഇപ്പോൾ ആലപ്പുഴയിലാണ് ഉള്ളത്.

1500 കിലോമീറ്റർ പിന്നിട്ടാണ് ഈ പെൺതിമിംഗലം ഇപ്പോൾ ആലപ്പുഴയിൽ എത്തിയിരിക്കുന്നത്. ഗോവ തീരവും പിന്നീടു കൊച്ചി തീരവും കണ്ട ശേഷമാണ് ലുബാൻ ഇപ്പോൾ ആലപ്പുഴ ഭാഗത്തേക്കു നീങ്ങുന്നത്. പ്രതിവർഷം ശരാശരി 25,000 കിലോമീറ്റർ ദേശാടനം നടത്തുന്ന കൂനൻ തിമിംഗലത്തിൽപ്പെട്ട ലുബാൻ മസീറാ ഉൾക്കടലിൽ നിന്നും കഴിഞ്ഞ ഡിസംബർ 12നാണ് യാത്ര തുടങ്ങിയത്.

'എൻവയൺമെന്റ് സൊസൈറ്റി ഓഫ് ഒമാൻ' ഉപഗ്രഹ സഹായത്തോടെ ടാഗ് ചെയ്ത 14 കൂനൻ തിമിംഗലങ്ങളിൽ (ഔാുയമരസ ണവമഹല)െ ഒന്നാണു ലുബാൻ. മസീറ ഉൾക്കടലിൽനിന്നു നവംബറിലാണു ലുബാനെ ടാഗ് ചെയ്തത്. ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് ഇവയുടെ സഞ്ചാരം നിരീക്ഷിക്കുന്നത്.

ലോകത്തിൽ ഏറ്റവുമധികം ദൂരം യാത്രചെയ്യുന്ന സസ്തനികൾ ആണ് ഈ കൂനൻ തിമിംഗലങ്ങൾ. എന്നാൽ അറബിക്കടലിൽ കാണപ്പെടുന്ന കൂനൻ തിമിംഗലങ്ങൾ ജനിതകമായി ഏറെ വ്യത്യാസമുള്ളവയായതിനാൽ ദേശാടനം നടത്തുന്നവയല്ല എന്നായിരുന്നു ശാസ്ത്രലോകത്തിന്റെ ധാരണ. ലുബാൻ കേരള തീരത്തെത്തിയതോടെ ഇതു തിരുത്തപ്പെടുകയാണ്.

കേരള തീരത്തു കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെ ഇവയുടെ സാന്നിധ്യം രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അറേബ്യൻ സീ വെയിൽ നെറ്റ്‌വർക്ക് ഇന്ത്യൻ പ്രതിനിധി ഡോ.ദീപാനി സുതാരിയയും കേരള സർവകലാശാലാ അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി പ്രഫ.എ.ബിജുകുമാറും സംഘവും.

വംശനാശ ഭീഷണി മൂലം ഐയുസിഎൻ റെഡ് ഡേറ്റ ബുക്കിൽ ഉൾപ്പെട്ടിട്ടുള്ള ഇവയുടെ എണ്ണം അറബിക്കടലിൽ നൂറിൽ താഴെ മാത്രമാണ്.
ഇന്ത്യൻ സമുദ്രത്തിൽ നാലിനം കൂനൻ തിമിംഗലങ്ങൾ ഉണ്ട്. കൂനൻ തിമിംഗലങ്ങളുടെ ശരീരത്തിന്റെ മുകൾ ഭാഗം കറുപ്പോ ചാരനിറമോ ആണ്; കീഴ്ഭാഗവും വാലിന്റെ അറ്റവും വെളുപ്പ്. തലയ്ക്കു മുകളിലും വളരെ നീണ്ട ചിറകുകളുടെ (ഫ്‌ളിപ്പേഴ്‌സ്) അരികുകളിലും കാണുന്ന മുഴകൾ ഇവയുടെ പ്രത്യേകത. ആൺ തിമിംഗലങ്ങൾ 1314 മീറ്റർ വരെയും പെൺതിമിംഗലങ്ങൾ 1516 മീറ്റർ വരെയും വളരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP