Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലൂക്കോസിന്റെ ഭൂമിയിൽ ഇനി 20 വീടുകൾ ഉയരും; കിടപ്പാടമില്ലാത്ത 20 പേർക്ക് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകി വി.ജെ. ലൂക്കോസ് എന്ന പച്ച മനുഷ്യൻ: കൂത്താട്ടുകുളം സംസ്ഥാന പാതയോട് ചേർന്നുള്ള കോടികൾ വിലമതിക്കുന്ന ഭൂമി പാവങ്ങൾക്ക് വെറുതെ നൽകി ദൈവതുല്യനായി ഒരു മനുഷ്യൻ

ലൂക്കോസിന്റെ ഭൂമിയിൽ ഇനി 20 വീടുകൾ ഉയരും; കിടപ്പാടമില്ലാത്ത 20 പേർക്ക് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകി വി.ജെ. ലൂക്കോസ് എന്ന പച്ച മനുഷ്യൻ: കൂത്താട്ടുകുളം സംസ്ഥാന പാതയോട് ചേർന്നുള്ള കോടികൾ വിലമതിക്കുന്ന ഭൂമി പാവങ്ങൾക്ക് വെറുതെ നൽകി ദൈവതുല്യനായി ഒരു മനുഷ്യൻ

സ്വന്തം ലേഖകൻ

കൂത്താട്ടുകുളം: നന്മ വറ്റാത്ത മനുഷ്യർ നമ്മൾക്കിടയിൽ ഇപ്പോഴും ഉണ്ട്. ഇതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് വി.ജെ ലൂക്കോസ് എന്ന പച്ചയായ മനുഷ്യൻ. കോടികൾ വിലമതിക്കുന്ന സ്ഥലം പാവങ്ങൾക്ക് വീടു വയ്ക്കാൻ വിട്ടു നൽകിയാണ് ഈ മനുഷ്യൻ മാതൃക ആയിരിക്കുന്നത്. കൂത്താട്ടുകുളം സംസ്ഥാന പാതയോടു ചേർന്നുള്ള ലൂക്കോസിന്റെ കോടികൾ വിലമതിക്കുന്ന ഭൂമിയിൽ ഇനി ഇരുപത് പേരുടെ വീടുകൾ ഉയരും.

ഇലഞ്ഞി വെള്ളാമത്തടത്തിൽ വി.ജെ. ലൂക്കോസിന്റെ കുടുംബമാണ് അർഹരായ ഇരുപതുപേർക്ക് മൂന്ന് സെന്റ് ഭൂമി വീതം സൗജന്യമായി നൽകുന്നത്. എം.സി. റോഡിൽ കൂത്താട്ടുകുളം ബാപ്പുജി സ്‌കൂൾ കവലയ്ക്ക് സമീപമുള്ള ഒരേക്കർ അഞ്ച് സെന്റ് ഭൂമിയിൽനിന്നാണ് മൂന്ന് സെന്റ് വീതം സൗജന്യമായി ഇരുപത് പേർക്ക് നൽകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ച അപേക്ഷ അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഭൂമി നൽകുന്നത്. ലൂക്കോസിന്റെ അമ്മ ഏലിയാമ്മയുടെ രണ്ടാം ചരമവാർഷിക ദിനമായ 22-ന് ആദ്യഘട്ടമായി പതിനഞ്ചു പേർക്ക് ആധാരങ്ങൾ കൈമാറും.

അഞ്ച് കുടുംബങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള റോഡിനും കിണറിനുമുള്ള സ്ഥലവും ഉൾപ്പെടുത്തിയിട്ടുണ്ട്. 10 സെന്റ് ഭൂമി റോഡിനും മൂന്ന് സെന്റ് കിണറിനും ഉൾെപ്പടെ 58 സെന്റ് ഭൂമിയാണ് സൗജന്യമായി നൽകുന്നത്. ഒരേക്കർ അഞ്ച് സെന്റ് ഭൂമി വർഷങ്ങൾക്ക് മുമ്പാണ് ലൂക്കോസ് വാങ്ങിയത്. വീടുവെയ്ക്കാൻ ഭൂമിയില്ലാത്തവരെ കണ്ടെത്തി, അവർക്ക് സൗജന്യമായി ഭൂമി നൽകുക എന്നത് ലൂക്കോസിന്റെ മനസ്സിലെ ഒരു ആഗ്രഹമായിരുന്നു.

ഭാര്യ സെലിനും മക്കൾ ജോജിയും ജിജി ജോസും ഇതിനോട് യോജിച്ചതോടെ അർഹതപ്പെട്ടവരെ കണ്ടെത്തി സ്ഥലം നൽകാൻ ലൂക്കോസ് തീരുമാനിക്കുക ആയിരുന്നു. ഒരേ മനസ്സോടെ കുടുംബാംഗങ്ങൾ എടുത്ത തീരുമാനം നടപ്പാക്കുന്നതിന് 'സ്‌നേഹിത് ചാരിറ്റബിൾ സൊസൈറ്റി' ആവശ്യമായ സഹകരണം നൽകി.

ഗുണഭോക്താക്കളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ടെത്തുന്നതിനും മാനദണ്ഡങ്ങൾക്ക് അനുസരിച്ച് അർഹരായവരെ തിരഞ്ഞെടുക്കുന്നതിനും ചാരിറ്റബിൾ സംഘം സഹായിച്ചു. 300 അപേക്ഷകരിൽനിന്നായി ആദ്യഘട്ടത്തിൽ 15 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

അച്ഛൻ, അമ്മ എന്നിവരോടൊപ്പം മക്കളുമായി 20 വർഷത്തിലേറെക്കാലം സ്ഥലമില്ലാതെ വാടകക്കെട്ടിടത്തിൽ താമസിക്കുന്നവരെയാണ് അർഹതപ്പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ലൂക്കോസ് പറഞ്ഞു. ദീർഘകാലമായി ഇലഞ്ഞി റബ്ബർ ഉത്പാദക സംഘം പ്രസിഡന്റാണ് ലൂക്കോസ്. 'വീടുെവയ്ക്കാൻ സ്ഥലമില്ലാത്തവർക്ക് ഉള്ളവർ ഭൂമി നൽകി കൈത്താങ്ങ് ഏകണം' എന്ന സന്ദേശമാണ് ലൂക്കോസും കുടുംബവും പൊതുസമൂഹത്തിനു മുന്നിൽ െവയ്ക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP