Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിലെ യാത്രയ്ക്കിടയിൽ മറന്നുവെച്ച ഗിറ്റാർ തിരികെ കിട്ടുന്ന സന്തോഷത്തിൽ റഷ്യൻ ദമ്പതികൾ; മോസ്‌കോയിലുള്ള ലൂയിസിനും ഗാലിയയ്ക്കും സഹായമായത് പരശുറാം എക്സ്‌പ്രസിൽ വെച്ച് പരിചയപ്പെട്ട മലയാളി കുടുംബം

ഇന്ത്യയിലെ യാത്രയ്ക്കിടയിൽ മറന്നുവെച്ച ഗിറ്റാർ തിരികെ കിട്ടുന്ന സന്തോഷത്തിൽ റഷ്യൻ ദമ്പതികൾ; മോസ്‌കോയിലുള്ള ലൂയിസിനും ഗാലിയയ്ക്കും സഹായമായത് പരശുറാം എക്സ്‌പ്രസിൽ വെച്ച് പരിചയപ്പെട്ട മലയാളി കുടുംബം

സ്വന്തം ലേഖകൻ

കണ്ണൂർ: ഇന്ത്യയിലെ യാത്രയ്ക്കിടയിൽ മറന്നുവെച്ച ഗിറ്റാർ തിരികെ കിട്ടുന്ന സന്തോഷത്തിൽ റഷ്യൻ ദമ്പതികൾ. പരശുറാം എക്സ്‌പ്രസിൽ തുടങ്ങിയ സൗഹൃദമാണ് റഷ്യൻ പ്രണയിതാക്കൾക്ക് ഗിറ്റാർ തിരിച്ചു കിട്ടാൻ സഹായകമായത്. കണ്ണൂരിലെ പൊലീസ് ഓഫിസർ കെ. ഷർമാനാണ് ഗിറ്റാർ കണ്ടെത്താൻ ഇവർ്ക്ക സഹായി ആയത്. കണ്ണൂർ വഴി കുടക് സന്ദർശിക്കുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തിൽ മറന്നുവെച്ച ഗിറ്റാറാണ് ലൂയിസിനും ഗാലിയ സൊളൊഡോവ്നികയ്ക്കും തിരിച്ചുകിട്ടുന്നത്. ഗിറ്റാർ ഒരാഴ്ചയ്ക്കകം മോസ്‌കോയിലെത്തും.

പരശുറാം എക്സ്‌പ്രസിൽ വെച്ച് കെ. ഷർമാനും കുടുംബവുമായി ലൂയിസും ഗാലിയയും തുടങ്ങിയ സൗഹൃദമാണ് ഇവർക്ക് ഗിറ്റാർ തിരികെ കിട്ടാൻ സഹായമായത്. കണ്ണൂരിൽ സിവിൽ പൊലീസ് ഓഫീസറായ കെ. ഷർമനും കുടുംബവും ജനുവരി രണ്ടിന് എറണാകുളത്തുനിന്നാണ് പരശുറാം എക്പ്രസിൽ കയറുന്നത്. എ.സി. കോച്ചിൽ കണ്ണൂരിലേക്കായിരുന്നു യാത്ര. ഇതേ കോച്ചിൽ റഷ്യയിൽനിന്നുള്ള സംഘവുമുണ്ടായിരുന്നു. ഗിറ്റാറും മൗത്ത് ഓർഗണും വായിച്ച സംഘത്തിലെ ലൂയിസും ഗാലിയയും ഷർമനും കുടുംബവുമായി കൂട്ടായി. കൂട്ടത്തിലെ രണ്ടുപേരുടെ വിവാഹ വാർഷികം ആഘോഷിക്കാനായിരുന്നു യാത്ര.

ജനുവരി ഏഴിന് ബെംഗളൂരുവിൽനിന്ന് മോസ്‌കോയിലേക്ക് വിമാനം കയറിയതായി ഗാലിയ, ഷെർമന് ഇ-മെയിൽ അയച്ചു. 11-ന് വീണ്ടും ഒരു മെയിൽ വന്നു. ജീവനെപ്പോലെ സ്നേഹിച്ച ഗിറ്റാർ നഷ്ടപ്പെട്ടുവെന്നായിരുന്നു അത്. വിമാനത്താവളത്തിലാകാനാണു സാധ്യതയെന്നുകൂടി അവർ എഴുതി. വിമാനക്കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. അതിനാലാണ് പൊലീസുകാരൻ കൂടിയായ കേരളത്തിലെ സുഹൃത്തിനോട് അവർ സഹായം ആവശ്യപ്പെട്ടത്.

നിരന്തര ശ്രമത്തിന്റെ ഫലമായി ഗിറ്റാർ വിമാനത്താവളത്തിലുണ്ടെന്ന് ഷർമന് മറുപടി കിട്ടി. ഇത് ലൂയിസിനെയും ഗാലിയയെയും അറിയിച്ചു. രേഖകൾ സഹിതം ബെംഗളൂരുവിലുള്ള റഷ്യൻ സുഹൃത്തിനെ ഗിറ്റാർ വാങ്ങാൻ ഏൽപ്പിച്ചു. അവർ മെയിലിൽ കുറിച്ചു: 'പശിബാ... പശിബാ...'(നന്ദി, വളരെ നന്ദി...). ഗിറ്റാർ മീട്ടുന്ന ലൂയിസിനൊപ്പം ഒരു ഫോട്ടോ ഉടൻ അയക്കുമെന്നും അവർ മോസ്‌കോയിൽ നിന്നെഴുതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP