Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം വികസന പദ്ധതികളിൽ വീഴ്ച വരുത്തുന്നുവെന്ന് നരേന്ദ്ര മോദി; ഗെയിൽ പദ്ധതി നടപ്പിലാക്കാൻ സിപിഎമ്മിന്റെ സഹകരണം വേണമെന്നും പ്രധാനമന്ത്രി എം ബി രാജേഷ് എംപിയോട്

കേരളം വികസന പദ്ധതികളിൽ വീഴ്ച വരുത്തുന്നുവെന്ന് നരേന്ദ്ര മോദി; ഗെയിൽ പദ്ധതി നടപ്പിലാക്കാൻ സിപിഎമ്മിന്റെ സഹകരണം വേണമെന്നും പ്രധാനമന്ത്രി എം ബി രാജേഷ് എംപിയോട്

ന്യൂഡൽഹി: വികസന പദ്ധതികളിൽ സംസ്ഥാന സർക്കാർ വീഴ്‌ച്ച വരുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. ഗെയ്ൽ പൈപ്പ് ലൈൻ ഇടാൻ അനുവദിക്കാത്തത് സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് ഏറ്റ തിരിച്ചടിയാണെന്നും പ്രധാനമന്ത്രി പാലക്കാട് എംപി എം ബി രാജേഷിനെ അറിയിച്ചു. പ്രധാനമന്ത്രിയുമായി നടത്തി കൂടിക്കാഴ്‌ച്ചക്ക് ശേഷം എംപി രാജേഷ് തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

പാലക്കാട് റെയിൽ കോച്ച് ഫാക്ടറി , ഇൻസ്റ്റ്രമെന്റെഷൻ ലിമിറ്റഡ് എന്നിവയുടെ കാര്യം സംസാരിക്കാനാണ് എം ബി രാജേഷ് കൂടിക്കാഴ്ച നടത്തിയത്. ഈ വിഷങ്ങൾ മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കേരളത്തിന്റെ വികസന മുരടിപ്പിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. വികസന കാര്യത്തിൽ കേരളത്തിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന നിരാശയും ആശങ്കയും നരേന്ദ്ര മോദി അറിയിച്ചു. കേരളത്തിൽ ഗെയ്ൽ പൈപ്പ് ഇടാൻ കഴിയാത്തതിൽ ആയിരുന്നു മോദിക്ക് പ്രധാനമായും ആശങ്ക. ഗെയ്ൽ പദ്ധതിക്ക് എതിരല്ലെന്ന് എംബി രാജേഷും വ്യക്കമാക്കി. ജനങ്ങളുടെ ആശങ്ക നീക്കിയാൽ പദ്ധതി മുന്നോട്ടു പോകുമെന്നും എംപി പറഞ്ഞു. ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്ത സുരക്ഷാ ആശങ്ക കേരളത്തിൽ മാത്രമായി എന്തുകൊണ്ട് ഉണ്ടാകുന്നു എന്നായിരുന്നു മോദിയുടെ അടുത്ത ചോദ്യം.

കേരളത്തിൽ താഴെ തട്ടിൽ വേരോട്ടമുള്ള പാർട്ടി ആയ സിപിഐ(എം) ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നേരിട്ട് ഇറങ്ങാത്തത് എന്തുകൊണ്ടെന്നും മോദി ചോദിച്ചു. തന്റെ മണ്ഡലത്തിൽ യോഗം വിളിച്ചു കൂട്ടി പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്ന് എംബി രാജേഷ് പറഞ്ഞു. ഗെയ്ൽ പദ്ധതി നടപ്പിലായില്ലെങ്കിൽ കേരളത്തിന്റെ വ്യവസായ കുതിപ്പിന് വലിയ തിരിച്ചടി ആകുമെന്നു നരേന്ദ്ര മോദി ഓർമിപ്പിച്ചു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാടു കോച്ച് ഫാക്ടറി നടപ്പിലാക്കണം എന്നും സ്വകാര്യ പങ്കാളിയെ കിട്ടാത്ത സാഹചര്യത്തിൽ പൊതു മേഖല സ്ഥാപനത്തെ ഉൾപ്പെടുത്തണം എന്നും എംബി രാജേഷ് ആവശ്യപ്പെട്ടു. ഇതിനോട് പ്രധാനമന്ത്രി അനുകൂലമായി പ്രതികരിച്ചില്ല.

പാലക്കാട്ടെ ഇൻസ്റ്റ്രമെന്റെഷൻ ലിമിറ്റഡ് യുണിറ്റ് ലാഭകരമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം ഒരുക്കണം എന്ന എംപിയുടെ ആവശ്യത്തോട് അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പു നൽകി. മോദി സർക്കാർ അനുവദിച്ച ഐഐടികളിൽ ആദ്യം പ്രവർത്തനം ആരംഭിക്കുന്നത് കേരളത്തിലാണെന്നും എംബി രാജേഷ് അറിയിച്ചു. പാലക്കാട് മണ്ഡലത്തിൽ പ്രകൃതി വാതക പൈപ്പ്‌ലൈൻ പദ്ധതി സംബന്ധിച്ച ആശങ്കകൾ ദൂരീകരിക്കാൻ ഒന്നിലേറെ തവണ യോഗം വിളിച്ചു ചേർത്ത കാര്യവും അദ്ദേഹത്തെ അറിയിച്ചു. ഐഐടി ക്ലാസ്സുകൾ ഓഗസ്റ്റ് 3 നു ആരംഭിക്കുന്ന കാര്യംവും എബി രാജേഷ് പ്രധാനമനത്ര്ി മോദിയെ അറിയിച്ചു.

ഇന്ന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കോച്ച് ഫാക്ടറി, ഇന്സ്ട്രുമെന്റെഷൻ എന്നീ പ്രശ്നങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടൽ അഭ...

Posted by M.B. Rajesh on Friday, July 31, 2015

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP