Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എം ജി സർവകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്ററുകൾക്ക് താഴു വീണു; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സെന്ററുകളും അടച്ചുപൂട്ടാൻ ഗവർണറുടെ ഉത്തരവ്

എം ജി സർവകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്ററുകൾക്ക് താഴു വീണു; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സെന്ററുകളും അടച്ചുപൂട്ടാൻ ഗവർണറുടെ ഉത്തരവ്

കോട്ടയം: എം ജി സർവകലാശാലയുടെ ഓഫ് ക്യാംപസ് സെന്ററുകൾക്ക് പൂട്ടുവീണു. സർക്കാരിന്റെ അനുമതി ഇല്ലാത്ത എംജി ഓഫ് ക്യാംപസ് സെന്ററുകൾ പൂട്ടാനാണ് ഗവർണർ ഉത്തരവിട്ടത്.

സർവ്വകലാശാല പരിധിയിലുള്ള സെന്ററുകൾ പൂട്ടാനുള്ള ഗവർണറുടെ ഉത്തരവ് സർവ്വകലാശാലയ്ക്ക് ലഭിച്ചു. 133 സെന്ററുകളിൽ 78 എണ്ണം നേരത്തെ പൂട്ടിയിരുന്നു. ഇന്നത്തെ ഉത്തരവോടെ ബാക്കി 55ഉം പൂട്ടും.

നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സർവ്വകലാശാല നേരിട്ട് പരീക്ഷ നടത്തുകയും നോട്ടുകളയക്കുകയും ചെയ്യും.

ചട്ടങ്ങൾ പാലിക്കാതെ ഓഫ് കാമ്പസ് സെന്ററുകൾ പ്രവർത്തിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സർവകലാശാലയുടെ അധികാര പരിധിയിലുള്ളവ അടച്ചുപൂട്ടാൻ ചാൻസിലർ കൂടിയായ ഗവർണർ ഉത്തരവിട്ടത്.

മതിയായ ചട്ടങ്ങൾ പാലിക്കാതെയാണ് ഓഫ് കാമ്പസുകൾ പ്രവർത്തിക്കുന്നതെന്ന പരാതി വ്യാപകമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 78 ഓഫ് കാമ്പസ് സെന്ററുകൾ പൂട്ടാൻ നേരത്തെ ഗവർണർ ഉത്തരവിട്ടത്. ശനിയാഴ്ചത്തെ ഉത്തരവോടെ 133 സെന്ററുകളിൽ ബാക്കി 55 ഉം പൂട്ടും.

പകരം സംവിധാനമൊരുക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പകരം സംവിധാനങ്ങൾ എത്രമാത്രം പ്രാവർത്തികമാകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP