Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനെതിരായ ആക്രമണത്തെ വിമർശിച്ച കോടിയേരിയെ തള്ളി മന്ത്രി എംഎം മണി; ഇന്ത്യയുടെ തിരിച്ചടി തികച്ചും ശരി; സർക്കാർ ശക്തമായി നടപടി സ്വീകരിച്ചത് ജനതയുടെ മനോവീര്യം നിലനിർത്താൻ സഹായിക്കുമെന്നും മന്ത്രി മണി

പാക്കിസ്ഥാനെതിരായ ആക്രമണത്തെ വിമർശിച്ച കോടിയേരിയെ തള്ളി മന്ത്രി എംഎം മണി; ഇന്ത്യയുടെ തിരിച്ചടി തികച്ചും ശരി; സർക്കാർ ശക്തമായി നടപടി സ്വീകരിച്ചത്  ജനതയുടെ മനോവീര്യം നിലനിർത്താൻ സഹായിക്കുമെന്നും മന്ത്രി മണി

ശ്രീലാൽ വാസുദേവൻ

അടൂർ: പുൽവാമ ആക്രമണത്തിന് തിരിച്ചടി കൊടുത്ത് ബാലാകോട്ട് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി വൈദ്യുതി മന്ത്രി എംഎംമണി. നാൽപത് പട്ടാളക്കാരെ ക്രൂരമായി കൊല ചെയത് സംഭവത്തിൽ ഇന്ത്യ തിരിച്ചടി നൽകിയത് തികച്ചും ശരിയായ നടപടിയാണെന്ന് മന്ത്രി മണി പറഞ്ഞു. അടൂർ എക്സൈസ് കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടന വേദിയായ പറക്കോട്ടായിരുന്നു മണിയുടെ തുറന്നു പറച്ചിൽ. എന്നാൽ, ഇപ്പോഴത്തെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകാതെ നോക്കേണ്ട ബാധ്യത കേന്ദ്രസർക്കാരിനുണ്ട്.

സർക്കാർ ശക്തമായി നടപടി സ്വീകരിച്ചത് ജനതയു ടെ മനോവീര്യം നിലനിർത്താൻ സ ഹായിക്കും. എന്നാൽ യുദ്ധത്തിലേക്ക് സ്ഥിതി മാറിയാൽ അത് സങ്കീർണമാകും മന്ത്രി പറഞ്ഞു. മദ്യത്തിനെതിരേ ബോധവൽക്കരണം നടത്തുകയെന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്നും അതേ സമയം ഒഴിവാക്കാൻ പാടില്ലാത്തവർക്ക് നല്ല മദ്യം കൊടുക്കും. മയക്കുമരുന്നിനും കഞ്ചാവിനും എതിരെ വലിയ യുദ്ധം നടത്തേണ്ടതുണ്ട്. തമിഴ്‌നാട്, ആന്ധ്രാ എന്നിവിടങ്ങളിൽ നിന്ന് വലിയ തോതിൽ കഞ്ചാവ് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP