Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകാരായി കാണാനാകില്ല; നിരപരാധികളെ കൊല്ലുകയും പണം പിരിക്കുകയും ചെയ്യുന്നവരാണ് മാവോയിസ്റ്റുകൾ: എം എം മണി

മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകാരായി കാണാനാകില്ല; നിരപരാധികളെ കൊല്ലുകയും പണം പിരിക്കുകയും ചെയ്യുന്നവരാണ് മാവോയിസ്റ്റുകൾ: എം എം മണി

തൊടുപുഴ: മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകാരായി കാണാനാകില്ലെന്നു എം.എം. മണി. നിരപരാധികളെ കൊല്ലുന്നവരാണു മാവോയിസ്റ്റുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണം പിരിക്കുകയുപം ചെയ്യുന്നത് ഇക്കൂട്ടരാണ്. നിലമ്പൂർ സംഭവത്തിൽ അന്വേഷണം നടക്കട്ടെ. ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും എം എം മണി വ്യക്തമാക്കി.

നിലമ്പൂർ കരുളായി വനമേഖലയിൽ രണ്ടു മാവോവാദികൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. മാവോവാദി കേന്ദ്രകമ്മിറ്റി അംഗം കുപ്പുസ്വാമിയും അജിത പരമേശ്വരനുമാണ് കൊല്ലപ്പെട്ടത്.

മൂലമറ്റം പവർഹൗസിൽ ജനറേറ്ററുകൾ തകരാറിലായ സംഭവത്തിൽ പ്രശ്‌നം പരിഹരിക്കാൻ 20 ദിസവമെങ്കിലും വേണ്ടി വരും. സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏർപ്പെടുത്തുന്നത് ഒഴിവാക്കാനാണു നീക്കം. പുറത്തു നിന്നു കുറഞ്ഞ വിലയ്ക്കു വൈദ്യുതി വാങ്ങാനും ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP