Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കീഴാറ്റൂരിൽ പറക്കുന്നത് വയൽക്കിളികളല്ല രാഷ്ട്രീയക്കിളികൾ; ബിജെപി അടക്കമുള്ളവർ സമരം ഹൈജാക്ക് ചെയ്‌തെന്ന് എം.മുകുന്ദൻ

കീഴാറ്റൂരിൽ പറക്കുന്നത് വയൽക്കിളികളല്ല രാഷ്ട്രീയക്കിളികൾ; ബിജെപി അടക്കമുള്ളവർ സമരം ഹൈജാക്ക് ചെയ്‌തെന്ന് എം.മുകുന്ദൻ

മറുനാടൻ മലയാളി ഡസ്‌ക്‌

കണ്ണൂർ: കീഴാറ്റൂരിലെ സമരത്തിനെതിരെ എഴുത്തുകാരൻ എം.മുകുന്ദൻ. കീഴാറ്റൂരിൽ പറക്കുന്നത് വയൽക്കിളികളല്ലെന്നും രാഷ്ട്രീയ കിളികളാണെന്നും മുകുന്ദൻ പറഞ്ഞു. വയൽക്കിളികളുടെ സമരത്തെ ഇപ്പോൾ രാഷ്ട്രീയ കിളികൾ ഹൈജാക്ക് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

'ബിജെപി ഉൾപ്പെടെയുള്ളവർ കീഴാറ്റൂർ സമരത്തെ ഹൈജാക്ക് ചെയ്തുവെന്നും രാഷ്ട്രീയമായ മുതലെടുപ്പിന് വേണ്ടിയുള്ള സമരമാണ് ഇപ്പോൾ അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂരിൽ ഇപ്പോൾ കാണുന്നത് ബിജെപിയുടെ കിളികളെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ കിളികൾ പറക്കുന്ന ഒരു സ്ഥലത്ത് എങ്ങനെയാണ് നമ്മുടെ മനസ് പോയി നിൽക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ചൈനയിലും ഹരിയാനയിലുമൊക്കെ എങ്ങനെ റോഡുകളുണ്ടായെന്ന് വയൽക്കിളികൾക്ക് പറഞ്ഞുകൊടുക്കണം. പരിസ്ഥിതി പ്രശ്‌നത്തെ പൈങ്കിളിവത്കരിക്കരുതെന്നും എം. മുകുന്ദൻ സൂചിപ്പിച്ചു.

കീഴാറ്റൂർ സമരം ഒരു പ്രതീക്തമകമാണ്. ഇനി വരാൻ പോകുന്ന പരിസ്ഥിതി സമരങ്ങളിലെല്ലാം കീഴാറ്റൂർ സമരത്തിന്റെ ഓർമ പൊന്തിവരും. ഇത് വളരെ നിർണായകമായ ഒന്നാണ്. സർക്കാരിന് ചില പിടിവാശികൾ കാണുമെന്നും പക്ഷേ ഇതൊരു പിടിവാശിയുടെ പ്രശ്‌നമല്ല. വയൽക്കിളികളുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP