Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം പാനലുകാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിന്; കെഎസ്ആർടിസിക്ക് പുതിയ പ്രതിസന്ധി; സമരം മൂലം സർവ്വീസുകൾ വെട്ടികുറയ്‌ക്കേണ്ടി വരും

എം പാനലുകാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിന്; കെഎസ്ആർടിസിക്ക് പുതിയ പ്രതിസന്ധി; സമരം മൂലം സർവ്വീസുകൾ വെട്ടികുറയ്‌ക്കേണ്ടി വരും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ എം.പാനൽ ജീവനക്കാർ തിങ്കളാഴ്ച മുതൽ അനിശ്ചത കാല സമരത്തിന്. പിരിച്ചു വിട്ട മുഴുവൻ എം.പാനൽ ജീവനക്കാരേയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

65 എം പാനൽ ജീവനക്കാരെ പുറത്താക്കിയതിന് പിന്നാലെ സമരം എം.പാനൽ ജീവനക്കാർ സമരം തുടങ്ങിയരുന്നു. ശമ്പളകുടിശിക ലഭിക്കാത്തതടക്കമുള്ള വിഷയങ്ങളിൽ സമരം ചെയ്ത താത്ക്കാലിക ജീവനക്കാരെയാണ് പുറത്താക്കിയത്. സമരത്തെ തുടർന്ന് എം പാനൽ ജീവനക്കാർ ഏറെയുള്ള പത്തനംതിട്ട ഡിപ്പോയിൽ ബുധനാഴ്ചമാത്രം 50ഓളം ഷെഡ്യൂളുകളാണ് ജീവനക്കാരെത്താത്തതിനാൽ നിർത്തിവച്ചത്.

കെ.എസ്.ആർ.ടി.സിയിൽ സമരം പാടില്ലെന്നും പോസ്റ്ററുകൾ പതിക്കരുതെന്നും കാട്ടി എം.ഡി സർക്കുലർ ഇറക്കിയിരുന്നു. ഈ നിർദ്ദേശത്തെ തള്ളിയാണ് സമരപ്രഖ്യാപനം. ശമ്പളമാവശ്യപ്പെട്ടുള്ള ന്യായമായ സമരമാണ് നടക്കുന്നത്. അതിനെതിരെ മാനേജ്‌മെന്റ് കൈക്കൊള്ളുന്ന പ്രതികാര നടപടി അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. സമരം മൂലം സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി സർവ്വീസുകൾ കുറയ്‌ക്കേണ്ട അവസ്ഥയുണ്ടാക്കും.

ശമ്പളക്കുടിശിക ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാർ കഴിഞ്ഞദിവസം സമരമാരംഭിച്ചത്. സമരത്തെ തുടർന്ന് ഒരു വിഭാഗം ജീവനക്കാർ ജോലിക്ക് കയറാതിരുന്നതോടെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിരവധി ഷെഡ്യൂളുകൾ വെട്ടിക്കുറച്ചിരുന്നു.

തുടർന്ന് കെഎസ്ആർടിസി എംഡിയുടെ നിർദ്ദേശ പ്രകാരം ജോലിക്ക് കയറാതിരുന്ന 65 എം പാനൽ ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. പത്തനംതിട്ട ഡിപ്പോയിലെ 51ഉം ചേർത്തലയിലെ 14ഉം ജീവനക്കാരോടാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ജോലിക്ക് കയറേണ്ടതില്ലെന്ന് ടെലിഫോണിലൂടെ ഉത്തരവിട്ടത്.

ഈ സാഹചര്യത്തിലാണ് പൂർണമായി ശമ്പളം കിട്ടാത്ത എല്ലാ എം പാനൽ ജീവനക്കാരും സമരത്തിനിറങ്ങാൻ തീരുമാനിച്ചത്. ദിവസ വേതനം 500 രൂപയായി ഉയർത്തുക, ജോലി സ്ഥിരപ്പെടുത്തുക തുടങ്ങിയവയാണ് സമരക്കാരുടെ മറ്റ് പ്രധാന ആവശ്യങ്ങൾ. കെഎസ്ആർടിസിയിൽ പതിനായിരത്തോളം എം പാനൽ ജീവനക്കാരാണ് ഉള്ളത്. ഇവരെല്ലാം സമരത്തിലേക്ക് കടക്കുന്നത് കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP