Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പച്ചമഷി ഉപയോഗിച്ച് വന്യജീവികളെ വനത്തിൽ തന്നെ നിലനിർത്താനുള്ള സംവിധാനത്തെക്കുറിച്ച് പരിശോധിക്കുമോ..? നിയമസഭ ചോദ്യോത്തര വേളയിൽ യൂത്ത് കോൺഗ്രസ് സമരത്തെ ട്രോളി എം.സ്വരാജ്

പച്ചമഷി ഉപയോഗിച്ച് വന്യജീവികളെ വനത്തിൽ തന്നെ നിലനിർത്താനുള്ള സംവിധാനത്തെക്കുറിച്ച് പരിശോധിക്കുമോ..? നിയമസഭ ചോദ്യോത്തര വേളയിൽ യൂത്ത് കോൺഗ്രസ് സമരത്തെ ട്രോളി എം.സ്വരാജ്

തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തരവേളയിൽ കഴിഞ്ഞദിവസത്തെ കെഎസ്‌യു സമരത്തെ ട്രോളി എം.സ്വരാജ് എംഎൽഎ. സെക്രട്ടേറിയറ്റ് മാർച്ച് കൊഴുപ്പിക്കാൻ കെഎസ്‌യു ഉപയോഗിച്ച ചുവന്ന മഷിക്കുപ്പിയെക്കുറിച്ചാണ് എം.സ്വരാജ് സഭയിൽ ചോദിച്ചത്.

ബഹുമാനപ്പെട്ട് സ്പീക്കർ, വനത്തിൽ നിന്നും കൃഷിഭൂമിയിലേക്ക് കടന്നു വരുന്ന വന്യമൃഗങ്ങളെ സംബന്ധിച്ചും, അതിനെ നിയന്ത്രിക്കുന്നതിനെ സംബന്ധിച്ചും നമ്മൾ ഇപ്പോൾ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചില സമരമുഖങ്ങളിൽ നൂതനമായ ചില സമരമുറകൾ പരീക്ഷിക്കുന്നതായി കാണുന്നുണ്ട്. ചുവന്ന മഷിയൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട്. അതുപോലെ ഈ വന്യമൃഗങ്ങളെ പച്ചമഷി ഉപയോഗിച്ച് എന്തെങ്കിലും പ്രതിരോധ സംവിധാനത്തിൽ വനത്തിൽ തന്നെ നിർത്താൻ കഴിയുന്ന സാധ്യതകളെക്കുറിച്ച് പരിശോധിക്കുമോ എന്നാണ് അറിയേണ്ടത്.

കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിനിടെ രക്തക്കളം തീർക്കാനുള്ള പദ്ധതിയാണ് മഷിക്കുപ്പികൾ കണ്ടെത്തിയതോടെ പൊളിഞ്ഞത്. ലാത്തിച്ചാർജ്ജ് നടക്കുന്ന സമയത്ത് കുപ്പി പൊട്ടിച്ച് ശരീരത്തിൽ പടർത്താനുള്ള നീക്കമാണ് പൊളിഞ്ഞത്. സ്വാശ്രയ വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തി വന്ന സെക്രട്ടേറിയറ്റ് സമരത്തിന് തുടക്കത്തിൽ മാദ്ധ്യമ ശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നും സ്വരാജ് നിയമസഭയിൽ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP