Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക് ഡൗണിനിടെ വീടിന് സമീപം മദ്യപാനവും സാമൂഹിക വിരുദ്ധ ശല്യവും; ഇതിവിടെ നടക്കില്ലെന്നും ഇനി ആവർത്തിച്ചാൽ പൊലീസിൽ പരാതി നൽകുമെന്ന് താക്കീത്; താക്കീത് ഇഷ്ടപ്പെടാതിരുന്നതോടെ കൂടുതൽ പേരുമായെത്തി യുവാവിനെ മർദ്ദിച്ചവശനാക്കി; മണപ്പള്ളിയിലെ മച്ചാൻ ബ്രോസിനെതിരെ കേസെടുത്ത് പൊലീസും

ലോക്ക് ഡൗണിനിടെ വീടിന് സമീപം മദ്യപാനവും സാമൂഹിക വിരുദ്ധ ശല്യവും; ഇതിവിടെ നടക്കില്ലെന്നും ഇനി ആവർത്തിച്ചാൽ പൊലീസിൽ പരാതി നൽകുമെന്ന് താക്കീത്; താക്കീത് ഇഷ്ടപ്പെടാതിരുന്നതോടെ കൂടുതൽ പേരുമായെത്തി യുവാവിനെ മർദ്ദിച്ചവശനാക്കി; മണപ്പള്ളിയിലെ മച്ചാൻ ബ്രോസിനെതിരെ കേസെടുത്ത് പൊലീസും

സ്വന്തം ലേഖകൻ

കരുനാഗപ്പള്ളി:ക്രിക്കറ്റ് കളിക്കിടെ മദ്യപിച്ച് തല്ലുണ്ടാക്കി നാട്ടുകാർക്കു ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്ത പരിസരവാസിയെ യുവാക്കൾ മർദ്ദിച്ചു. തഴവാ മണപ്പള്ളി സ്വദേശി രാംകുമാറിനെയാണ് മുപ്പതോളം യുവാക്കൾ വളഞ്ഞിട്ട് മർദ്ദിച്ചത്. മർദ്ദനത്തിൽ വാരിയെല്ലിനും തലയ്ക്കും സാരമായ പരിക്കേറ്റ രാംകുമാറിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം. വീടിന് സമീപത്തുള്ള വയലിൽ ലോക്ക്ഡൗണിനോടനുബന്ധിച്ച് പരിചയമില്ലാത്ത ചെറുപ്പക്കാർ ക്രിക്കറ്റ് കളിക്കാനെന്ന വ്യാജേന വന്നിരിക്കുകയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു വരികയായിരുന്നു. രാംകുമാർ ഇത് ചേദ്യം ചെയ്യുകയും തർക്കമുണ്ടാകുകയും ചെയ്തു. സംഭവം കഴിഞ്ഞ് അൽപ്പസമയത്തിനകം ബൈക്കുകളിൽ മുപ്പതോളം യുവാക്കൾ പാഞ്ഞെത്തുകയും രാംകുമാറിനെ വളഞ്ഞിട്ട് മർദ്ദിക്കുകയുമായിരുന്നു.

ഇരുമ്പ് പൈപ്പ് ഉപയോഗിച്ചുള്ള മർദ്ദനത്തിൽ തലയ്ക്കും കാലിനും വാരിയെല്ലിനും പരിക്ക് പറ്റി. മർദ്ദിച്ച ശേഷം യുവാക്കൾ മടങ്ങിപ്പോകുകയും ചെയ്തു. മർദ്ദനത്തിൽ അവശനായ ഇയാളെ വിവരമറിഞ്ഞെത്തിയ സുഹൃത്തുക്കളാണ് ആശുപത്രിയിൽ കൊണ്ടു പോയത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോവിഡായതിനാൽ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക കൊണ്ടു പോകുകയായിരുന്നു.

മണപ്പള്ളിയിലെ മച്ചാൻ ബ്രോസ് എന്ന സംഘമാണ് മർദ്ദിച്ചതെന്ന് രാംകുമാർ പറയുന്നു. ഇവരുടെ സംഘത്തിൽപെട്ട യുവാക്കളെയാണ് ആദ്യം ചോദ്യം ചെയ്യുകയും വാക്കേറ്റത്തിലേക്ക് വഴിവയ്ക്കുകയും ചെയ്തത്. പിന്നീട് കൂടുതൽ സംഘമായെത്തിയ ആക്രമിക്കുകയായിരുന്നു. ഇവർക്കെതിരെ നിരവധി പരാതികൾ പൊലീസിൽ നില നിൽക്കുന്നുണ്ടെന്ന് രാംകുമാർ പറയുന്നു. തഴവാ മുല്ലശ്ശേരിൽ ജംങ്ഷനിലെ ബേക്കറിയിൽ അക്രമം നടത്തിയതും കറുത്തേരിൽ ജങ്ഷനിൽ വച്ച് മുൻ സൈനികനെയും പൊലീസ് ഉദ്യോഗസ്ഥനെയും മർദ്ദിച്ചതും മണപ്പള്ളിയിൽ വിരമിച്ച പൊലീസുകരനെ മർദ്ദിച്ചതും തുടങ്ങി നിരവധി കേസുകൾ ഇവർക്കെതിരെയുണ്ട്.

വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരായതിനാൽ പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തി കേസ് അട്ടിമറിക്കാനും ശ്രമം നടത്തുന്നതായി രാംകുമാർ ആരോപിക്കുന്നു. അതേ സമയം സംഭവത്തിൽ ഓച്ചിറ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയാണ് രാംകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP