Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മടപ്പള്ളി ഗവ.കോളേജിൽ മറ്റൊരു അഭിമന്യുവിനെ സൃഷ്ടിക്കും; ലീഗ് പ്രവർത്തകരുടെ ഫേസ്‌ബുക്ക് പേജുകളിൽ പ്രതിഷേധം ഭീഷണി സന്ദേശങ്ങൾ; കോളേജിലെ വിദ്യാർത്ഥി സംഘർഷം സിപിഎം - ലീഗ് പോരായി മാറിയപ്പോൾ സംഘർഷഭീതിയിൽ നാട്

മടപ്പള്ളി ഗവ.കോളേജിൽ മറ്റൊരു അഭിമന്യുവിനെ സൃഷ്ടിക്കും; ലീഗ് പ്രവർത്തകരുടെ ഫേസ്‌ബുക്ക് പേജുകളിൽ പ്രതിഷേധം ഭീഷണി സന്ദേശങ്ങൾ; കോളേജിലെ വിദ്യാർത്ഥി സംഘർഷം സിപിഎം - ലീഗ് പോരായി മാറിയപ്പോൾ സംഘർഷഭീതിയിൽ നാട്

ടി പി ഹബീബ്

കോഴിക്കോട്: ഓർക്കാട്ടേരി ചന്തയിലെ ചോപ്പൻ കുത്ത് കഴിഞ്ഞാൽ സാധാരണ ചന്തയിൽ ആളനക്കം കുറയാറാണ് പതിവ്. എന്നാൽ ചോപ്പൻ കുത്ത് കഴിഞ്ഞിട്ടും വീണ്ടും ചോപ്പൻകുത്ത് വന്ന അനുഭവമാണ് മടപ്പള്ളി ഗവ.കോളേജ് വിഷയം സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് കാണുമ്പോൾ വടകരക്കാർ പറയുന്നത്.

കോളേജിലെ അക്രമത്തിന് ശേഷം യു.ഡി.എഫും.സിപിഎമ്മും തമ്മിലായിരുന്നു മടപ്പള്ളി കോളേജ് വിഷയത്തിൽ പ്രധാനമായും പോര് തുടങ്ങിയത്. പിന്നാലെ അത് സിപിഎമ്മും ലീഗുമായി.പിന്നീട് പ്രശ്നത്തെ കുറിച്ചുള്ള തർക്കം തീവ്രവാദികളും മത നിരപേക്ഷവാദികളുമായി മാറി. അവസാനം പാറക്കൽ അബ്ദുല്ല എംഎ‍ൽഎ.യും സിപിഎമ്മിന്റെ ചില നേതാക്കളും മാത്രമുള്ള പോരായി മാറി.

ജില്ലാ കലക്ടറുടെ നേത്യത്വത്തിൽ യോഗം വിളിക്കാനായത് യു.ഡി.എഫിനെ സംബന്ധിച്ചെടുത്തോളം നല്ല മൈലേജായി.സിപിഎമ്മിന്റെ പ്രതിനിധികൾ പങ്കെടുക്കാത്തതും യു.ഡി.എഫിനാണ് മെച്ചം കിട്ടിയത്. പറയേണ്ടതെല്ലാം വെട്ടി തുറന്ന് പറയാനുള്ള അവസരം. വിവരം കിട്ടാൻ വൈകിയെന്ന പുതിയ ഒരു വിവരമാണ് സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി.ബനീഷ് പറയുന്നത്. ഇരട്ടച്ചങ്കൻ നാട് ഭരിക്കുമ്പോൾ ഭരണകൂടത്തിൽ നിന്നും വിവരം ലഭിക്കാൻ വൈകിയെന്ന് സാരം. പാറക്കൽ അബ്ദുല്ല എംഎ‍ൽഎ.ഇരിക്കുന്ന യോഗത്തിൽ പങ്കെടുത്തിട്ട് എന്ത് കാര്യമെന്നും സിപിഎം.ചോദിക്കുന്നുണ്ട്.

എന്നാൽ മടപ്പള്ളി ഗവ.കോളേജ് തകർക്കാൻ ചിലർ രംഗത്തിറങ്ങിയെന്നാണ് സിപിഎം.പറയുന്നത്.കോളേജ് നന്നാകുന്നതിൽ ആർക്കാണ് വിഷമമെന്ന് സി.കെ.നാണു എംഎ‍ൽഎ.പരസ്യമായി തന്നെ ജില്ലാ കലക്ടർ പങ്കെടുത്ത യോഗത്തിൽ ചോദിച്ചിട്ടുണ്ട്. ഇതിനെതിരെ യു.ഡി.എഫ്.ബഹളം വെച്ചെങ്കിലും ഈ ആരോപണത്തിലെ ചില ന്യായങ്ങളിൽ ശരി കാണുന്നുണ്ട്. സമരത്തിന് നേത്യത്വം നൽകിയ ജില്ലാ പഞ്ചായത്ത് മെമ്പർ അഹമ്മദ് പുന്നക്കലും നാദാപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരിയും നാദാപുരം മേഖലയിലെ രണ്ട് പ്രമുഖ അൺ എയിഡഡ് കോളേജുകളിലെ പ്രധാന ഭാരവാഹികളാണ്.ഇവരുടെ സമര വീര്യത്തെ സിപിഎം.കണക്കിന് പരിഹസിക്കുന്നുണ്ട്.സിപിഎമ്മിന്റെ വിശദീകരണത്തിൽ യു.ഡി.എഫ്.തളരുന്നുമുണ്ട്.

എന്നാൽ പതിവിന് വിപരീതമായി മടപ്പള്ളി ഗവ.കോളേജിൽ മറ്റൊരു അഭിമന്യുവിനെ സൃഷ്ടിക്കും എന്ന തരത്തിലുള്ള പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ലീഗിന്റെ പ്രധാന പ്രവർത്തകരുടെ ഫെയ്സ് ബുക്ക് പോസ്റ്റുകളിലാണ് ഇത്തരത്തിലുള്ള ഭീഷണികളുയരുന്നത്. അതിന് തക്ക മറുപടിയുമായി സൈബർ സഖാക്കളും രംഗത്തുണ്ട്.സമരങ്ങളും അടിപിടി കോലാഹലങ്ങളും മടപ്പള്ളിയാണെങ്കിലും സോഷ്യൽ മീഡിയയിലെ വാചകസർത്ത് അതിര് കടക്കുന്നുണ്ട്.ഇവെര നിയന്ത്രിച്ചില്ലെങ്കിൽ നാട് കുട്ടിച്ചോറാകുമെന്ന് തീർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP