Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു; ഒട്ടുമിക്ക ജില്ലകളിലും സാമൂഹിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു; തലസ്ഥാനത്ത് സാമൂഹിക കൂട്ടായ്മയുടെ നേതൃത്വത്തിലും പ്രതിഷേധം

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു; ഒട്ടുമിക്ക ജില്ലകളിലും സാമൂഹിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു; തലസ്ഥാനത്ത് സാമൂഹിക കൂട്ടായ്മയുടെ നേതൃത്വത്തിലും പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ എല്ലാ പ്രതികളെയും പിടിക്കുന്നതുവരെ അഗളി പൊലീസ് സ്റ്റേഷനു മുൻപിൽ രാപകൽ സമരം ആരംഭിക്കുമെന്ന് അട്ടപ്പാടി ആദിവാസി സംരക്ഷണ സമിതി അറിയിച്ചു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും സാമൂഹിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുൻപിലും പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു.

സമരത്തിന് എല്ലാം രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ നൽകിയിട്ടുണ്ട്. അതേ സമയം മധുവിന്റെ കുടുംബങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ സന്ദർശിക്കും. അഗളിയിലെ വീട്ടിലെത്തുന്ന പ്രതിപക്ഷ നേതാവ് കുടുംബാങ്ങളുമായി ആദിവാസി സമൂഹത്തിലെ ഊര് മൂപ്പന്മാരുമായും സംസാരിക്കും.

ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാർ കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മർദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളിൽ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മർദ്ദിച്ചു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയിൽ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയിൽ കൊണ്ടുവരികയും ഇയാൾ മോഷ്ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞൾ പൊടിയും പോലുള്ള സാധനങ്ങൾ എടുത്തുകൊണ്ടുവരികയും ചെയ്തു. നാട്ടുകാർ ഏറെ നേരം മർദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തിൽ കയറ്റിയപ്പോഴേക്കും മധു ഛർദ്ദിച്ചു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആർക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ സർക്കാർ കർശന നടപടിയെടുക്കും. ഇതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യർക്ക് നേരെയുള്ള ഇത്തരം അക്രമങ്ങൾ പരിഷ്‌കൃതസമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്നും, കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മുന്നേറ്റങ്ങളെ കളങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP