Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്രസകളിൽ ഈ വർഷം പരീക്ഷയില്ല, എല്ലാകുട്ടികളേയും വിജയിപ്പിക്കും; അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് ഉപരിപഠനത്തിന് യോഗ്യത സർട്ടിഫിക്കറ്റ് നൽകും; ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകൾ

മദ്രസകളിൽ ഈ വർഷം പരീക്ഷയില്ല, എല്ലാകുട്ടികളേയും വിജയിപ്പിക്കും; അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് ഉപരിപഠനത്തിന് യോഗ്യത സർട്ടിഫിക്കറ്റ് നൽകും; ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകൾ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ്-19 ന്റെ വ്യാപന പശ്ചാത്തലത്തിൽ ഈ വർഷം ഒന്നു മുൽ പ്ലസ്ടു വരെ ക്ലാസുകളിൽ പരീക്ഷകൾ നടത്തേണ്ടതില്ലെന്നും പകരം വിദ്യാർത്ഥികൾക്ക് പ്രൊമോഷൻ നൽകാനും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതിയോഗം തീരുമാനിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് ഉപരിപഠനത്തിന് യോഗ്യത സർട്ടിഫിക്കറ്റ് നൽകും. ജൂൺ 1(ശവ്വാൽ 9) മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഒന്നുമുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ മുഴുവൻ വിഷയങ്ങളിലും ഓൺലൈൻ ക്ലാസുകൾ ഉണ്ടാവും.

ഇതിന് വേണ്ടി വിദഗ്ദരടങ്ങിയ ടീം ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തീകരിച്ചുവരുന്നു. ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ മദ്‌റസ കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും യോഗം ആഭ്യർത്ഥിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഔദ്യോഗിക ചാനലായ സമസ്ത ഓൺലൈനിന്റെ ലോഞ്ചിങ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും നിർവ്വഹിച്ചു.

പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ സ്വാഗതം പറഞ്ഞു. പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാർ, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട്, കെ.ഉമർ ഫൈസി മുക്കം, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, ഡോ.എൻ.എ.എം അബ്ദുൽഖാദർ, എം.സി മായിൻ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ.മൊയ്തീൻ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കർ ചർച്ചയിൽ പങ്കെടുത്തു. മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP