Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം: മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ; പൊലീസ് പ്രതിയെ പിടികൂടിയത് കർണാടകത്തിൽ ഒളിവിൽ കഴിയവെ

നാലാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം: മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ; പൊലീസ് പ്രതിയെ പിടികൂടിയത് കർണാടകത്തിൽ ഒളിവിൽ കഴിയവെ

മറുനാടൻ മലയാളി ബ്യൂറോ

 കണ്ണൂർ: മാഹിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ്സാ അദ്ധ്യാപകൻ പിടിയിൽ. കർണാടക ഹോഡവാട സ്വദേശി അബ്ദുൾ റഷീദിനെയാണ് പള്ളൂർ എസ്‌ഐ.സെന്തിൽകുമാറും സംഘവും പിടികൂടിയത്. ജനുവരി 26 ന് പള്ളൂരിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചാലക്കരയിലെ കൂലോത്ത് മദ്രസയിലെ അദ്ധ്യാപകനായിരുന്നു അബ്ദുൾറഷീദ്.

മദ്രസ്സയിലെ നാലാം ക്ലാസ് വിദ്യാർത്ഥിയെ ശുചി മുറിയിൽ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിദ്യാർത്ഥി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ പള്ളൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

എന്നാൽ, പരാതി ലഭിച്ചയുടനെ പൊലീസ് ഇയാൾക്കെതിരെ ശക്തമായ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ഇയാൾ കർണാടകയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പള്ളൂർ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കർണാടകയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ പറഞ്ഞു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP