Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസുകാരെ തൊപ്പിയും ബെൽറ്റും ഊരിപ്പിച്ച് പ്രതിക്കൂട്ടിൽ നിർത്തിയ മജിസ്‌ട്രേട്ടിനെ മുൻസിഫ് ആയി സ്ഥലംമാറ്റി; നടപടി ഹൈക്കോടതി റിപ്പോർട്ട് തേടിയതിനും പൊലീസ് റിപ്പോർട്ട് നൽകിയതിനും പിന്നാലെ; പൊലീസുകാർക്ക് എതിരെ നടപടിയുണ്ടായത് റിമാൻഡ് പ്രതികളെ കോടതിയി്ൽ എത്തിക്കാൻ താമസിച്ചതോടെ

പൊലീസുകാരെ തൊപ്പിയും ബെൽറ്റും ഊരിപ്പിച്ച് പ്രതിക്കൂട്ടിൽ നിർത്തിയ മജിസ്‌ട്രേട്ടിനെ മുൻസിഫ് ആയി സ്ഥലംമാറ്റി; നടപടി ഹൈക്കോടതി റിപ്പോർട്ട് തേടിയതിനും പൊലീസ് റിപ്പോർട്ട് നൽകിയതിനും പിന്നാലെ; പൊലീസുകാർക്ക് എതിരെ നടപടിയുണ്ടായത് റിമാൻഡ് പ്രതികളെ കോടതിയി്ൽ എത്തിക്കാൻ താമസിച്ചതോടെ

പി നാഗരാജ്

തിരുവനന്തപുരം: പൊലീസുകാരെ തൊപ്പിയും ബെൽറ്റും അഴിപ്പിച്ച് പ്രതിയുടെ കൂട്ടിൽ കയറ്റി നിർത്തിയ സംഭവം ചർച്ചയായതിന് പിന്നാലെ മജിസ്‌ട്രേറ്റിന് സ്ഥലം മാറ്റം. നെയ്യാറ്റിൻകര ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് (രണ്ട്) ജോൺ വർഗ്ഗീസിനെയാണ് സ്ഥലം മാറ്റിയത്.

രണ്ടാഴ്ച മുമ്പ് റിമാന്റ് പ്രതികളെ കോടതിയിൽ എത്തിക്കാൻ താമസിച്ചതിനെ തുടർന്നാണ് പൊലീസുകാർക്ക് ശിക്ഷാ നടപടി സ്വീകരിക്കേ്ണ്ടി വന്നത്. ഇതോടെ മജിസ്‌ട്രേറ്റ് രണ്ട് പൊലീസുകാരെ പ്രതികൾക്കൊപ്പം നിർത്തുകയും ഇവരുടെ ബെൽറ്റും തൊപ്പിയും ഊരിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

ഇത് വിവാദമായതിനെ തുടർന്ന് ഹൈക്കോടതി അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ പൊലീസ് റിപ്പോർട്ടും നൽകി. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടപടി. നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫായിട്ടാണ് നിലവിൽ മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റിയത്. പ്രിൻസിപ്പൽ മുൻസിഫായ എം.സതീശനെ മജിസ്‌ട്രേറ്റായി തിരിച്ച് സ്ഥലം മാറ്റിയിട്ടുമുണ്ട്. നെയ്യാറ്റിൻകര കോടതി സമുച്ചയത്തിൽ തന്നെയാണ് ഇരു കോടതികളും പ്രവർത്തിക്കുന്നത്. ഒരേ റാങ്കിൽ ഉള്ളതാണ് ഇരു കോടതികളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP