Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുംബന സമരത്തിനു പിന്തുണയുമായി ആലിംഗന സമരം; എറണാകുളം മഹാരാജാസിൽ പത്ത് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

ചുംബന സമരത്തിനു പിന്തുണയുമായി ആലിംഗന സമരം; എറണാകുളം മഹാരാജാസിൽ പത്ത് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കൊച്ചി: മഹാരാജാസ് കോളേജിൽ ആലിംഗന സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ നടപടി. വിദ്യാർത്ഥികളെ കോളേജിൽനിന്ന് സസ്‌പെൻഡുചെയ്തു. കിസ് ഓഫ് ലവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി.

ആലിംഗന സമരം സംഘടിപ്പിച്ച പെൺകുട്ടികളടക്കമുള്ള പത്ത് വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്. പത്ത് ദിവസത്തേക്കാണ് സസ്‌പെൻഷൻ. ചുംബന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വെള്ളിയാഴ്ച പത്ത് വിദ്യാർത്ഥികൾ കോളേജിന്റെ നടുമുറ്റത്ത് പരസ്പരം ആലിംഗനം ചെയ്തത്.

കോളേജ് അധികൃതരുടെ എതിർപ്പ് ലംഘിച്ചാണ് വിദ്യാർത്ഥികൾ ആലിംഗന സമരം നടത്തിയത്. സദാചാര പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായി പ്രിൻസിപ്പലിന്റെ ഓഫീസിന് സമീപം എത്തിയ സംഘം കോളേജ് വലംവച്ചിട്ട് നടുമുറ്റത്തെത്തി ആലിംഗനം ചെയ്യുകയായിരുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘവും കോളേജിൽ എത്തിയിരുന്നു.

കോഴിക്കോട് ഡൗൺ ടൗൺ റെസ്റ്റോറന്റിൽ അനാശാസ്യം നടക്കുന്നുവെന്ന് ജയ്ഹിന്ദ് ചാനൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ബിജെപി-യുവമോർച്ച പ്രവർത്തകർ ഹോട്ടൽ അടിച്ചുതകർത്തിരുന്നു. ഇതിനെ തുടർന്നാണ് സദാചാര പൊലീസുകാർക്കെതിരെ ചുംബന സമരത്തിന് ആഹ്വാനം ചെയ്തത്. കിസ് ഓഫ് ലവ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു പ്രചാരണം. ഇതിനെ പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥികൾ ആലിംഗന സമരം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP