Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വസ്ത്രത്തിനുള്ളിൽ പ്രത്യേക അറകളുണ്ടാക്കി 24 ലക്ഷം രൂപ ഒളിപ്പിച്ച് കൊണ്ടുവന്നത് ബോംബെയിൽ നിന്നും ഷൊർണ്ണൂരിലേക്ക്; കോഴിക്കോട് റയിൽവെ പൊലീസ് പിടികൂടിയ സായാഗിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

വസ്ത്രത്തിനുള്ളിൽ പ്രത്യേക അറകളുണ്ടാക്കി 24 ലക്ഷം രൂപ ഒളിപ്പിച്ച് കൊണ്ടുവന്നത് ബോംബെയിൽ നിന്നും ഷൊർണ്ണൂരിലേക്ക്; കോഴിക്കോട് റയിൽവെ പൊലീസ് പിടികൂടിയ സായാഗിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പരശുറാം എക്സ്‌പ്രസിൽ രേഖകളില്ലാത്ത പണവുമായി പിടിയിലായ മഹാരാഷ്ട്ര സ്വദേശി കുഴൽപ്പണ സംഘത്തിലെ കണ്ണിയെന്ന് റെയിൽവെ പൊലീസ്. മതിയായ രേഖകളില്ലാതെ ട്രെയിനിൽ കടത്തുകയായിരുന്ന 24 ലക്ഷം രൂപയുമായാണ് മഹാരാഷ്ട്ര സ്വദേശിയായ സായാഗി പൊലീസിന്റെ പിടിയില്ലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു. കോഴിക്കോട് റെയിൽവെ പൊലീസിനാണ് അന്വേഷണ ചുമതല.

രാവിലെയാണ് പരശുറാം എക്സ്‌പ്രസിൽ നിന്നും സായാഗി പിടിയിലായത്. വസ്ത്രത്തിനുള്ളിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. ബോംബെയിൽ നിന്നും മംഗലാപുരം വഴി ഷൊർണ്ണൂരിലെത്തിക്കാനായിരുന്നു നിർദ്ദേശമെന്ന് പിടിയിലായ സായാഗി പൊലീസിനെ അറിയിച്ചു. സ്വർണം വിറ്റുകിട്ടിയ പണമെന്നാണ് പൊലീസിന് ഇയാൾ നൽകിയ മൊഴി. എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിനുള്ള രേഖകളൊന്നും പ്രതിക്ക് സമർപ്പിക്കാനായില്ല.

സായാഗി കുഴൽപണ സംഘത്തിലെ ഒരു സഹായി മാത്രമെന്നാണ് പൊലീസ് നിഗമനം. പിടിയിലായ ശേഷവും നിരവധി പേർ സായാഗിയെ ഫോണിൽ വിളിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP