Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊലീസ് തന്നെ ക്രൂരമായി മർദിച്ചു; നിലത്തിട്ട് ചവിട്ടി വലിച്ചിഴച്ചു; ആദ്യം മർദിച്ചത് സഹോദരൻ ശ്രീജിത്തിനെ; മകന് നീതി കിട്ടുന്നതുവരെ താനും കുടുംബവും പോരാടും; അതിന് ജീവൻ നല്കാൻ പോലും തയ്യാറെന്നു ജിഷ്ണുവിന്റെ അമ്മ

പൊലീസ് തന്നെ ക്രൂരമായി മർദിച്ചു; നിലത്തിട്ട് ചവിട്ടി വലിച്ചിഴച്ചു; ആദ്യം മർദിച്ചത് സഹോദരൻ ശ്രീജിത്തിനെ; മകന് നീതി കിട്ടുന്നതുവരെ താനും കുടുംബവും പോരാടും; അതിന് ജീവൻ നല്കാൻ പോലും തയ്യാറെന്നു ജിഷ്ണുവിന്റെ അമ്മ

തിരുവനന്തപുരം: പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. തന്നെ നിലത്തിട്ട് ചവിട്ടി വലിച്ചിഴച്ചു. ആദ്യം മർദ്ദിച്ചത് സഹോദരൻ ശ്രീജിത്തിനേയാണെന്നും പിന്നീട് തനിക്കെതിരെ ബലംപ്രയോഗിക്കുകയുമായിരുന്നുവെന്ന് മഹിജ പ്രതികരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ് മഹിജയും സഹോദരൻ ശ്രീജിത്തും. മകന് നീതികിട്ടുന്നത് വരെ തന്റെയും കുടുംബത്തിന്റെയും പോരാട്ടം തുടരും. അതിന് ജീവൻ നൽകാൻ പോലും തയ്യാറാണെന്നും മഹിജ പറഞ്ഞു.

ജിഷ്ണു പ്രണോയ് മരിച്ച് എൺപത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കുടുംബം നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്. എന്നാൽ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കൾക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു.

മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയാൽ വീണ്ടും പ്രതിഷേധവുമായി ഡിജിപി ഓഫിസിന് മുമ്പിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ജിഷ്ണുവിന്റെ സഹോദരി ആര്യയും ഡിജിപി ഓഫിസിന് മുമ്പിൽ നിരാഹാര സമരം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ ഐജിയോട് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചിട്ടുണ്ട്.

ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനുമെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന് എത്തിയവരുടെ സംഘത്തിൽ ബന്ധുക്കൾ അല്ലാത്ത ചിലർ മഹിജയ്ക്ക് ഒപ്പം ഉണ്ടായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പൊലീസ് ന്യായീകരണം. അതിൽ ബിജെപിക്കാരായ ചിലർ ഉണ്ടായിരുന്നുവെന്നും തോക്കുസ്വാമി എന്ന പേരിലൊക്കെ അറിയപ്പെടുന്ന വേറെ ചിലരും ഉണ്ടായിരുന്നുവെന്നും പിണറായി പറഞ്ഞു. അങ്ങനെ കൂട്ടത്തിൽ കയറിയ ചിലരാണ് പ്രശ്നം ഉണ്ടാക്കിയത്. സംഭവത്തെക്കുറിച്ച് ഐജി മനോജ് എബ്രഹാം അന്വേഷിക്കും. അദ്ദേഹത്തോട് പൊലീസ് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP