Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീജിത്തിനെ ഒപ്പം കൂട്ടുന്നതിനോടു പിണറായിക്കും എതിർപ്പ്; സഹോദരൻ ഇല്ലാതെ സഹകരണം ഇല്ലെന്നു മഹിജയും; മുഖ്യമന്ത്രിയുമായുള്ള മഹിജയുടെ കൂടിക്കാഴ്ച നടന്നേക്കില്ല

ശ്രീജിത്തിനെ ഒപ്പം കൂട്ടുന്നതിനോടു പിണറായിക്കും എതിർപ്പ്; സഹോദരൻ ഇല്ലാതെ സഹകരണം ഇല്ലെന്നു മഹിജയും; മുഖ്യമന്ത്രിയുമായുള്ള മഹിജയുടെ കൂടിക്കാഴ്ച നടന്നേക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മകന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാൻ വേണ്ടി സമരം നടത്തിയ മഹിജ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കില്ല. സഹോദരൻ ശ്രീജിത്തിന് ഒപ്പമേ മുഖ്യമന്ത്രിയെ കാണാൻ പോകൂ എന്നു മഹിജയ വ്യക്തമാക്കി. ശ്രീജിത്തിന്റെ വാക്കുകൾ മുഖ്യമന്ത്രി മുഖവിലയ്‌ക്കെടുക്കുകയാണെങ്കിൽ, തനിക്കു മറ്റു ശാരീരികാവശതകൾ ഇല്ലെങ്കിൽ ശനിയാഴ്ച അദ്ദേഹത്തെ കാണാൻ പോകുമെന്നും. തിരുവനന്തപുരത്തു നിന്നു മടങ്ങിയെത്തിയ മഹിജ, കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

സംഘർഷത്തിൽ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദവും ഇതോടൊപ്പം മഹിജ തള്ളി. ശ്രീജിത്തിനൊപ്പമേ മുഖ്യമന്ത്രിയെ കാണൂ എന്ന ഉറച്ച നിലപാടിലാണ് മഹിജ. സഹോദരൻ ശ്രീജിത്തിനെ സംശയത്തിന്റെ നിഴലിൽ നിർത്തിയ മുഖ്യമന്ത്രിയുടെ നിലപാട് മഹിജ തള്ളി. ശനിയാഴ്ച മുഖ്യമന്ത്രിയെ കാണില്ലെന്ന സൂചനയാണ് മഹിജ നൽകുന്നത്. വൈകിട്ട് 5.45 ഓടെയാണ് മഹിജയും തിരുവനന്തപുരത്ത് സമരത്തിന് പോയ കുടുംബാംഗങ്ങളും കോഴിക്കോട്ട് എത്തിയത്. റെയിൽവേ സ്റ്റേഷനിൽ ജിഷ്ണുവിന്റെ മുത്തച്ഛൻ നാണുവും ബന്ധുക്കളും ഇവർക്ക് സ്വീകരണം നൽകി.

ജിഷ്ണുവിന്റെ കാര്യത്തിന് ഇതുവരെ ശ്രീജിത്തിന്റെ കൈപിടിച്ചാണു പോയിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ശ്രീജിത്ത് ഈ സഹോദരിയുടെ സ്വാധീന വലയത്തിലാണു വീണിട്ടുള്ളത്. അല്ലാതെ മറ്റാരുടെയും സ്വാധീന വലയത്തിൽ വീണിട്ടില്ല. ജിഷ്ണുവിനു നീതി കിട്ടി. അതിൽ ഒത്തിരി സന്തോഷമുണ്ടെന്നും മഹിജ പറഞ്ഞു.

റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ മഹിജ, സഹോദരൻ ശ്രീജിത്ത്, ഭർത്താവ് അശോകൻ തുടങ്ങിയവരെ ബന്ധുക്കൾ മാലയിട്ടു സ്വീകരിച്ചു. ബന്ധുക്കളായ കോരമ്പത്ത് നാണു, റിജേഷ് കോരമ്പത്ത്, കെ.കെ. ബിജിത്ത്, പി.കെ. ശങ്കരൻ, വി.പി. പുരുഷോത്തമൻ, കെ.പി. കൃഷ്ണൻ, വി.പി. സുനിൽകുമാർ, കെ.ടി. ശ്രീജേഷ് എന്നിവരാണു സ്വീകരിക്കാനെത്തിയത്. തുടർന്ന് ഇവർ കാർ മാർഗം വളയത്തേക്കു പോയി.

പാമ്പാടി നെഹ്രു കോളജില് കോപ്പിയടി ആരോപണത്തെതുടർന്ന് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ജിഷ്ണുവിനു നീതി ലഭിക്കാൻ മഹിജ നടത്തിയ സമരം കേരളമൊട്ടാകെ ചർച്ച ചെയ്തിരുന്നു. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിനു മുന്നിൽ സമരത്തിനെത്തിയ മഹജിയെ പൊലീസ് റോഡിലിട്ട് വലിച്ചിഴച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മഹിജ അവിടെ നിരാഹാര സമരം തുടങ്ങി. പിന്നീട് സർക്കാർ പ്രതിനിധികളുമായുള്ള ഒത്തുതീർത്ത് ചർച്ചയിലാണ് സമരം അവസാനിപ്പിച്ചത്.

മഹിജയുടെ സമരത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദമാണ് സി.പി.എം ഉന്നയിക്കുന്നത്. സമരം ഒത്തുതീർപ്പായതിനുപിന്നാലെ ഒത്തുതീർപ്പിലേക്കു നയിച്ച സാഹചര്യങ്ങളെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് ജിഷ്ണുവിന്റെ കുടുംബത്തെ വിഷമിപ്പിച്ചിരുന്നു.

മഹിജയും അമ്മാവൻ ശ്രീജിത്തും ഇന്നലെ രാവിലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വിട്ടത്. നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും ചികിത്സയിലായിരുന്ന ഇരുവരെയും ബുധനാഴ്ച രാവിലെ ആറരയ്ക്ക് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.

സർക്കാരിൽ വിശ്വാസമുെണ്ടന്നും ശ്രീജിത്ത് ആരുടെയും സ്വാധീനവലയത്തിൽ വീണിട്ടില്ലെന്നും മഹിജ പറഞ്ഞു. ശ്രീജിത്ത് പെങ്ങളുടെ സ്വാധീനവലയത്തിൽ മാത്രമാണ് വീണിട്ടുള്ളത്. തന്റെയും ശ്രീജിത്തിന്റെയും വാക്കുകൾ മുഖ്യമന്ത്രി മുഖവിലയ്ക്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മഹിജ കൂട്ടിച്ചേർത്തു.

പെങ്ങൾക്കുവേണ്ടിയാണ് സമരം നയിച്ചതെന്ന് ശ്രീജിത്ത് പ്രതികരിച്ചു. ''ചിരിക്കുന്ന പെങ്ങളെ തിരിച്ചുകിട്ടി. ജിഷ്ണുവിന് നീതി ലഭിച്ചുവെന്ന ബോധ്യം സഹോദരിയിൽ ഉണ്ടാക്കുകയെന്നതായിരുന്നു സ്വകാര്യ ആവശ്യങ്ങളിലൊന്ന്. അത് സാധിച്ചു. സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഏറ്റവും വിശ്വാസ്യതയുള്ള രണ്ടാളുകളുമായാണ് കരാറുണ്ടാക്കിയത്. അത് അവരുടെ ൈകയിലും ഞങ്ങളുടെ മനസ്സിലുമുണ്ട്. അത് നടപ്പാകുമെന്നാണ് തന്നെയാണ് പ്രതീക്ഷ''- ശ്രീജിത്ത് പറഞ്ഞു.

(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും, ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP