Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യനില മോശമായ മഹിജയെ ഐസിയുവിയിലേക്ക് മാറ്റി; ഡ്രിപ്പ് സ്വീകരിക്കാൻ മടിച്ച് അമ്മാവൻ ശ്രീജിത്ത്; സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റിയേക്കും: നിലപാട് കടുപ്പിച്ച് ജിഷ്ണുവിന്റെ ബന്ധുക്കൾ നിരാഹാരം തുടരുന്നു; സർക്കാറും പൊലീസും ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി

ആരോഗ്യനില മോശമായ മഹിജയെ ഐസിയുവിയിലേക്ക് മാറ്റി; ഡ്രിപ്പ് സ്വീകരിക്കാൻ മടിച്ച് അമ്മാവൻ ശ്രീജിത്ത്; സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റിയേക്കും: നിലപാട് കടുപ്പിച്ച് ജിഷ്ണുവിന്റെ ബന്ധുക്കൾ നിരാഹാരം തുടരുന്നു; സർക്കാറും പൊലീസും ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിരാഹാര സമരം കടുപ്പിച്ച് ജിഷ്ണു പ്രണോയിയുടെ ബന്ധുക്കൾ. നിരാഹാര സമരത്തെ തുടർന്ന് അമ്മ മഹിജയുടെ ആരോഗ്യനില വഷളായിട്ടുണ്ട്. മഹിജയെ ഐസിയുവിലേക്ക് മാറ്റിയിരിക്കയാണ് ഡോക്ടർമാർ. അമ്മാവൻ ശ്രീജിത്തും നിരാഹാരം തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ഡ്രിപ്പ് സ്വീകരിക്കുന്നത് അവർ മണിക്കൂറുകളോളം നിർത്തിവച്ചു. ഇരുവരുടെയും ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡോക്ടർമാർ നിർബന്ധിച്ചാണ് പിന്നീട് ഡ്രിപ്പ് നൽകിയത്.

മഹിജയും സഹോദരനും ജ്യൂസും ആഹാരവും കഴിക്കുന്നുവെന്ന പ്രചാരണത്തിൽ പ്രതിഷേധിച്ചാണ് ഇരുവരും ഡ്രിപ്പ് സ്വീകരിക്കുന്നതും മരുന്നുകൾ കഴിക്കുന്നതും നിർത്തിയത്. മെഡിക്കൽ കോളേജ് അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ വിവരങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് നടപടിക്കിടെ പരിക്കേറ്റതിനെത്തുടർന്നാണ് ഇരുവരും ചികിത്സയിൽ കഴിയുന്നത്. പത്ത് ദിവസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ ഇരുവർക്കും നിർദ്ദേശിച്ചിട്ടുള്ളത്.

അതിനിടെ, വളയത്തെ വീട്ടിൽ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. കോഴിക്കോട് റൂറൽ എസ്‌പി പുഷ്‌കരൻ ഇന്ന് വളയത്തെ വീട്ടിലെത്തി അവിഷ്ണയെ സന്ദർശിച്ചു. തന്നെ ആശുപത്രിയിലേക്ക് മാറ്റരുതെന്നും ജിഷ്ണു കേസിലെ പ്രതികളെ പിടികൂടാത്തപക്ഷം മരണംവരെ നിരാഹാര സമരം നടത്തുമെന്നും അവിഷ്ണ റൂറൽ എസ്‌പിയോട് പറഞ്ഞു. അവിഷ്ണയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം റൂറൽ എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു.

നാട്ടുകാരും ബന്ധുക്കളും സാമൂഹിക പ്രവർത്തകരുമുൾപ്പെട നിരവധി പേർ സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് വളയത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തിയിട്ടുണ്ട്. വെള്ളം പോലും കുടിക്കാതെ നിരാഹാരമിരിക്കരുതെന്ന് അവിഷ്ണയോട് വളയത്തെ വീട്ടിലെത്തിയ ഉമ്മൻ ചാണ്ടി പറഞ്ഞു. ജിഷ്ണു പ്രണോയ് മരിച്ച് എൺപത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കുടുംബം ഏപ്രിൽ ആറിന് നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്.

എന്നാൽ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കൾക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിനു പിന്നാലെയാണ് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും നിരാഹാരമിരുന്നത്.

സർക്കാറും പൊലീസും ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി

അതേസമയം ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാൻ വേണ്ടി സർക്കാർ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. തെറ്റായ പ്രചാരണങ്ങൾ സൃഷ്ടിക്കുന്നത് ഒരു കെണിയാണ്. കെണി ഒരുക്കിയാൽ വീഴാൻ സർക്കാർ തയാറല്ല. അതേസമയം തെറ്റായ നടപടികളോട് ദാക്ഷിണ്യമുണ്ടാവില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP