Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മക്കിമലയിൽ മണ്ണിടിച്ചിലിൽ മരിച്ച ദമ്പതികളുടെ മക്കളുടെ പഠനചെലവ് സിപിഎം വഹിക്കും; ദുരിതാശ്വാസ ക്യാമ്പിലെത്തി പി കെ ശ്രീമതി എംപിയുടെയും ജില്ലാ സെക്രട്ടറി ഗഗാറിന്റെയും പ്രഖ്യാപനം

മക്കിമലയിൽ മണ്ണിടിച്ചിലിൽ മരിച്ച ദമ്പതികളുടെ മക്കളുടെ പഠനചെലവ് സിപിഎം വഹിക്കും; ദുരിതാശ്വാസ ക്യാമ്പിലെത്തി പി കെ ശ്രീമതി എംപിയുടെയും ജില്ലാ സെക്രട്ടറി ഗഗാറിന്റെയും പ്രഖ്യാപനം

കൽപറ്റ: വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ മക്കിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ദമ്പതികളുടെ മക്കളുടെ പഠനചെലവ് സിപിഐഎം വഹിക്കും. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി എംപി, ജില്ലാ സെക്രട്ടറി പി ഗഗാറിൻ എന്നിവർ മക്കിമലയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി അറിയിച്ചതാണ് ഇക്കാര്യം.

മണ്ണിനടിയിൽ പെട്ട് മരിച്ച റസാഖ്- സീനത്ത് ദമ്പതികളുടെ മക്കളായ മുഹമ്മദ് റജിമൽ, മുഹമ്മദ് റജിനാസ്, മുഹമ്മദ് റിഷാൽ എന്നിവരുടെ പഠനചെലവുകളാണ് സിപിഐഎം ഏറ്റെടുത്തിരിക്കുന്നത്. റജിമൽ പ്ലസ് വണ്ണിലും, റജിനാസ് പത്തിലും, റിഷാൽ ആറാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇവരിപ്പോൾ മക്കിമലയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. ഓഗസ്റ്റ് 9ന് ഇവരുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് റസാഖും ഭാര്യ സീനത്തും മരിച്ചത്.

വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഇവർ കിടന്നിരുന്ന മുറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. ശബ്ദം കേട്ടുണർന്ന കുട്ടികൾ വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. പികെ ശ്രീമതിക്കൊപ്പം സിപിഐഎം മാനന്തവാടി ഏരിയ സെക്രട്ടറി വർക്കി, ഏരിയ കമ്മറ്റി അംഗം ഫ്രാൻസിസ്, തവിഞ്ഞാൽ ലോക്കൽ സെക്രട്ടറി ടികെ പുഷ്പൻ തുടങ്ങിയവരുമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP