Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് ദുര്യോദന ക്ഷേത്രത്തിൽ മത്സക്കമ്പം; എല്ലാം കണ്ടിട്ടും കണ്ണടച്ച് പൊലീസും; മലനടയിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; പുറ്റിങ്ങൽ ദുരന്തത്തിൽ നിന്ന് പാഠം പഠിക്കാതെ പൊലീസ്

കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് ദുര്യോദന ക്ഷേത്രത്തിൽ മത്സക്കമ്പം; എല്ലാം കണ്ടിട്ടും കണ്ണടച്ച് പൊലീസും; മലനടയിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; പുറ്റിങ്ങൽ ദുരന്തത്തിൽ നിന്ന് പാഠം പഠിക്കാതെ പൊലീസ്

കൊല്ലം: കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് കൊല്ലത്ത് വീണ്ടും മത്സരക്കമ്പം നടത്തി. കൊല്ലം മലനട ദുര്യോദന ക്ഷേത്രത്തിലാണ് ഇന്നലെ രാത്രി മത്സക്കമ്പം അരങ്ങേറിയത്. ഇതിനിടെയിൽ ചെറിയ അപകടവും ഉണ്ടായി. എന്നാൽ ഭാഗ്യം കൊണ്ട് ദുരന്തം ഒഴിവാകുകയായിരുന്നു.

സംഭവം നടക്കുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും തടയാൻ ശ്രമിച്ചില്ലെന്ന് പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് 22 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്ന് ഒരു വർഷം തികയുമ്പോഴാണ് തൊട്ടടുത്തുള്ള മലനടയിൽ വൻ വെടിക്കെട്ട് നടത്തിയത്. പുറ്റിങ്ങൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ കലക്ടറടെയും സംസ്ഥാന സർക്കാരിന്റെയും കമ്പ നിരോധന ഉത്തരവ് നിലനിൽക്കുന്നുണ്ട്. പക്ഷെ ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഇന്നലെ മത്സരക്കമ്പം നടത്തിയത്.

പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇതമായി ബന്ധപ്പെട്ട് വാർത്തകൾ വന്നതിന് ശേഷമാണ് അധികൃതർ ഇതിനെ ഗൗരവമുള്ളതായതി കണക്കാക്കിയത്. നിരോധന ഉത്തരവ് ലംഘിച്ച് മത്സരക്കമ്പം നടത്തിയതിൽ ക്ഷേത്ര ഭാരവാഹികളടക്കമുള്ള 22 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് 26 പേരുടെ ജീവനെടുത്ത മറ്റൊരു വെടിക്കെട്ട് അപകടം നടന്ന സ്ഥലം കൂടിയാണ് മലനട. അതിന് ശേഷം ഇവിടെ വെടിക്കെട്ട് നിരോധിച്ചിരുന്നു. കേരളത്തിലെ ഏക ദുര്യോദന ക്ഷേത്രം കൂടിയാണ് മലനടയിലേത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP