Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹോദരനെ ടിപ്പർ ലോറി ഇടിച്ചെന്ന് അറിഞ്ഞ് ഹൃദയാഘാതംമൂലം ജ്യേഷ്ഠൻ മരിച്ചു; പിന്നാലെ പരിക്കേറ്റ അനുജനും; എടരിക്കാട് അനാഥമായി ഇരുകുടുംബങ്ങൾ; നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും

സഹോദരനെ ടിപ്പർ ലോറി ഇടിച്ചെന്ന് അറിഞ്ഞ് ഹൃദയാഘാതംമൂലം ജ്യേഷ്ഠൻ മരിച്ചു; പിന്നാലെ പരിക്കേറ്റ അനുജനും; എടരിക്കാട് അനാഥമായി ഇരുകുടുംബങ്ങൾ; നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും

മറുനാടൻ ഡെസ്‌ക്‌

കോട്ടയ്ക്കൽ; സഹോദരന്മാരുടെ മണിക്കൂറുകൾക്കിടയുള്ള മരണത്തിന്റെ ഞെട്ടൽ മാറാതെ ഒരു നാട്. ഇന്നലെ രാവിലെ എടരിക്കോടാണ് നാടിനെ നടുക്കുന്ന ദുരന്തം നടന്നത്. എടരിക്കോട് ക്ലാരി പണിക്കർപടിയിലെ പരേതനായ പരുത്തിക്കുന്നൻ മുഹമ്മദിന്റെ മക്കളായ മുസ്തഫ(52), അബ്ദുൽ മജീദ്(45) എന്നിവരാണു മരിച്ചത്.

സഹോദരനെ ടിപ്പർ ലോറി ഇടിച്ചെന്ന് അറിഞ്ഞതിനെത്തുടർന്ന് ഹൃദയാഘാതംമൂലം ജ്യേഷ്ഠൻ മരിക്കുകയായിരുന്നു. പിന്നാലെ അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനുജനും മണിക്കൂറുകളിലെ വ്യത്യാസത്തിൽ മരിച്ചു. ഇന്നലെ രാവിലെ എട്ടിന് ഇവരുടെ വീടിനു തൊട്ടടുത്താണ് അപകടം.

ഓട്ടോറിക്ഷ ഇറങ്ങി, മജീദ് സാധനങ്ങളുമായി വീട്ടിലേക്കു നടന്നുപോകുമ്പോൾ എടരിക്കോട് ഭാഗത്തുനിന്നു കല്ലുകയറ്റി വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. മജീദ് ലോറിക്കടിയിൽപെട്ടു. ലോറി റോഡരികിലെ ചെളിയിൽ താഴ്ന്നതോടെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് മജീദിനെ പുറത്തെടുത്തത്. അപകട വിവരമറിഞ്ഞതോടെ ജ്യേഷ്ഠൻ മുസ്തഫ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച മജീദും ഒരു മണിക്കൂറിനുശേഷം മരിച്ചു. ഇരുവരുടേയും മരണത്തോടെ ഇരുകുടുംബങ്ങളാണ് അനാഥമായത്.

ലോറി ഓട്ടോയിലും വൈദ്യുതക്കാലിലും ഇടിച്ചാണു നിന്നത്. അപകടശേഷം ലോറി ഡ്രൈവർ കടന്നുകളഞ്ഞതായി നാട്ടുകാർ പറഞ്ഞു. ഡ്രൈവറുടെ പേരിൽ പൊലീസ് കേസെടുത്തു. മുസ്തഫ കഴുങ്ങിൽപ്പടിയിലെ പലചരക്കു കച്ചവടക്കാരനും മജീദ് ബെഡ് കമ്പനിയിലെ ജീവനക്കാരനുമാണ്. സുലൈഖയാണ് മുസ്തഫയുടെ ഭാര്യ. മക്കൾ: ഷാഹിന, ഷാഹിദ്, ഷിഹാദ്, ഫാത്തിമ സന. മരുമകൻ: നൗഷാദ്. സീനത്താണ് മജീദിന്റെ ഭാര്യ. മക്കൾ: ലിഫ്‌ന, ലിഫാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP