Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണ്ണെണ്ണ കുടിച്ചാൽ കോവിഡ് മാറുമെന്ന് പ്രചാരണം; ഒപ്പം ഫേസ്‌ബുക്കിൽ പോസ്റ്റും; 'പുതിയ മരുന്ന് 'കാട്ടി മുഖ്യമന്ത്രിക്ക് കത്തും അയച്ചു; മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

മണ്ണെണ്ണ കുടിച്ചാൽ കോവിഡ് മാറുമെന്ന് പ്രചാരണം; ഒപ്പം ഫേസ്‌ബുക്കിൽ പോസ്റ്റും; 'പുതിയ മരുന്ന് 'കാട്ടി മുഖ്യമന്ത്രിക്ക് കത്തും അയച്ചു; മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മണ്ണെണ്ണ കുടിച്ചാൽ കോവിഡ് മാറും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തും അയച്ചു. മലപ്പുറത്തുകാരനെതിരെ പൊലീസ് കേസെടുത്തു.മണ്ണെണ്ണ കുടിച്ചാൽ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ച ആൾക്കെതിരെ പെരിന്തൽമണ്ണ പൊലീസാണ് ഇന്ന് കേസ് രജിസറ്റർ ചെയ്തത്. പെരിന്തൽണ്ണ നാരങ്ങാകുണ്ടിലെ റൊണാൾഡ് ഡാനിയൽ(64) എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ഇയാൾ ഇതിനു മുമ്പും സമാനമായ നിരവധി കേസുകളിൽ പ്രതിയായിരുന്നു. മണ്ണെണ്ണ കോവിഡിന് മരുന്നായി ഉപയോഗിക്കുന്നതായി ഇയാൾ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു .ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയതു. ഇതേ തുടർന്ന് മലപ്പുറം എസ്‌പിയുടെ നിദേശപ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.

അതേ സമയം പള്ളിയിൽ കയറി സംഘം ചേർന്ന് നിസ്‌കരിച്ചവർക്കെതിരെ താനൂർ പൊലീസ് കേസെടുത്തു. മലപ്പുറം ജില്ലയിലെ ഹോട്ട്സ്പോട്ട് മേഖലയായ ഒഴൂർ പഞ്ചായത്തിലെ മണലി പുഴയിലെ ജുമാ മസ്ജീദിൽ കയറി മഗ്രിബ് നിസ്‌കാരം നിർവഹിച്ച തെയ്യാല സ്വദേശികളായ നാല് പേർക്കെതിരെയാണ് താനൂർ പൊലീസ് കേസെടുത്തത്. അടച്ചിട്ട പള്ളിയുടെ മതിൽ ചാടി കടന്നാണ് നാല് പേരും നിസ്‌കാരത്തിനായി പള്ളിയിൽ ഒത്തുകൂടിയത്. ഒഴൂർ പഞ്ചായത്തിൽ പൊലീസും ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും ചേർന്ന് നിരന്തരം കോവിഡിനെതിരെ പോരാട്ടം നടത്തുന്ന സന്ദർഭത്തിലുള്ള പ്രതികളുടെ ഇത്തരം പ്രവർത്തി ജനങ്ങളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികൾ ശ്രദ്ധയിൽ പെട്ടാൽ ജനങ്ങൾ എത്രയും പെട്ടന്ന് പൊലീസിലറിയിക്കാൻ സിഐ.പി. പ്രമോദ് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ 113 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,810 ആയി. 44 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 42 പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 116 പേരെ ഇന്നലെ വീടുകളിലെ പ്രത്യേക നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ഇപ്പോൾ 1,683 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 83പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.

ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 26 പേർക്ക് കൂടി കോവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകൾക്ക് ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ ഇതുവരെ 1,818 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 35 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. കോവിഡ് 19 ബാധിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് കാലടി ഒലുവഞ്ചേരി സ്വദേശി മാത്രമാണ്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. ജില്ലയിൽ ഇതുവരെ 21 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. ഇതുവരെ 19 പേർക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. രോഗം ഭേദമായ ശേഷം ഒരാൾ മരിച്ചു. ഒരാൾ രോഗമുക്തനായ ശേഷം ആശുപത്രിയിൽ തുടർ നിരീക്ഷണത്തിൽ കഴിയുന്നു. 17 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP