Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഴു വർഷത്തിനിടെ പിടികൂടിയത് 1434 പാമ്പുകളെ; അതിൽ 22 എണ്ണം രാജവെമ്പാലകൾ; സ്‌നേക് മാസ്റ്റർ അബ്ദുൽ അസീസ് ആർആർടിയിലെ മിടുമിടുക്കൻ

ഏഴു വർഷത്തിനിടെ പിടികൂടിയത് 1434 പാമ്പുകളെ; അതിൽ 22 എണ്ണം രാജവെമ്പാലകൾ; സ്‌നേക് മാസ്റ്റർ അബ്ദുൽ അസീസ് ആർആർടിയിലെ മിടുമിടുക്കൻ

മറുനാടൻ ഡെസ്‌ക്‌

നിലമ്പൂർ; ഏഴു വർഷത്തിനിടെ സ്‌നേക് മാസ്റ്റർ സി.ടി.അബ്ദുൽ അസീസ് പിടികൂടിയത് 1434 പാമ്പുകളെയാണ്. അതിൽ 22 എണ്ണം രാജവെമ്പാലകൾ. രണ്ടര വർഷം മുൻപാണ് എരഞ്ഞിമങ്ങാട് സ്വദേശിയായ അസീസ് ആർആർടിയിൽ ചേർന്നത്. തോട്ടുമുക്കം കോനൂർ കണ്ടിയിൽനിന്ന് കഴിഞ്ഞദിവസം പിടികൂടിയ രാജവെമ്പാലയാണ് പട്ടിക 22ൽ എത്തിച്ചത്.പിടിച്ച പാമ്പുകളെ കുറിച്ചുള്ള വിവരങ്ങളും തീയതിയും സ്ഥലവുമെല്ലാം സ്‌നേക് മാസ്റ്ററുടെ ഡയറിയിലുണ്ട്.

പൂക്കോടൻ മുണ്ടന്റെ വീട്ടിൽ പ്ലാസ്റ്റിക് ഷീറ്റു കൊണ്ടുള്ള മച്ചിൽ ഒളിച്ച പാമ്പിനെയാണ് പിടികൂടിയത്. വൈകിട്ട് ആറരയോടെ വീട്ടുകാർ ടിവി കണ്ടുകൊണ്ടിരിക്കേ മച്ചിൽനിന്നു ശബ്ദം കേട്ടുനോക്കുമ്പോഴാണ് തലയ്ക്കു മുകളിലെ അപകടം അറിഞ്ഞത്. എല്ലാവരും ഉടനെ വീടൊഴിഞ്ഞു. വനപാലകരെ വിവരം അറിയിച്ചു. ഇതോടെ ധാരാളം കാഴ്ചക്കാരുമെത്തി.

നിലമ്പൂരിൽനിന്നു രാത്രി ഒൻപതോടെയാണ് അസീസ് അടക്കമുള്ള ദ്രുതപ്രതികരണ സേന (ആർആർടി) എത്തിയത്. മണിക്കൂറുകൾ നാട്ടുകാരെ മുൾമുനയിൽ നിർത്തിയ രാജവെമ്പാല നിമിഷങ്ങൾക്കുള്ളിൽ അസീസിന്റെ പിടിയിലായി.12 അടി നീളമുള്ള 10 വർഷം പ്രായമുള്ള രാജവെമ്പാലയാണിത്. നിലമ്പൂരിലെ ആർആർടി ഓഫിസിൽ കൂട്ടിലാക്കി നിരീക്ഷിച്ച ശേഷം ഇന്ന് ഉൾവനത്തിൽ തുറന്നുവിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP