Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറത്തിരിക്കുന്ന പാസ്‌പോർട്ട് ഓഫീസർമാർക്ക് കൈക്കൂലി വാങ്ങാതിരിക്കൻ കഴിയില്ലേ? അബ്ദുൾ റഷീദിനെ മാറ്റി രാമകൃഷ്ണനെ കൊണ്ടു വന്നിട്ടും സ്ഥിതി മാറ്റമില്ല; നിൽക്കാൻ അറിയാത്ത കള്ളൻ സിബിഐ വലയിൽ

മലപ്പുറത്തിരിക്കുന്ന പാസ്‌പോർട്ട് ഓഫീസർമാർക്ക് കൈക്കൂലി വാങ്ങാതിരിക്കൻ കഴിയില്ലേ? അബ്ദുൾ റഷീദിനെ മാറ്റി രാമകൃഷ്ണനെ കൊണ്ടു വന്നിട്ടും സ്ഥിതി മാറ്റമില്ല; നിൽക്കാൻ അറിയാത്ത കള്ളൻ സിബിഐ വലയിൽ

മലപ്പുറം: പാസ്‌പോർട്ട് ഓഫീസുകൾ കൈക്കൂലിയുടെ കേന്ദ്രങ്ങളാണെന്ന ആരോപണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിന് ശമനം വരുത്താൻ ശ്രമിച്ചിട്ട് യാതൊരു കാര്യവുമില്ല താനും. മാറിമാറി വരുന്ന ഉദ്യോഗസ്ഥർക്ക് സ്വന്തം പോക്കറ്റ് വീർപ്പിക്കുക എന്ന കാര്യത്തിലാണ് ഉദ്യോഗസ്ഥരുടെ മിടുക്ക്. എന്നാൽ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നതു പോലെ കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം റീജ്യണൽ പാസ്‌പോർട്ട് ഓഫീസർ പിടിയിലായി. 50,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് മലപ്പുറം റീജണൽ പാസ്‌പോർട്ട് ഓഫീസർ രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തത്.

രാമകൃഷ്ണൻ സ്ഥിരമായി കൈക്കൂലി ആവശ്യപ്പെടുന്നതായി സിബിഐയ്ക്കു പരാതി ലഭിച്ചിരുന്നു. ഇതിൻപ്രകാരം ഇന്നു രാമകൃഷ്ണനെ കാണാൻ പോകുമ്പോൾ കൈക്കൂലി നൽകാൻ സിബിഐ നിർദ്ദേശിച്ചു. കൈക്കൂലി സ്വീകരിച്ചയുടൻ സിബിഐ സംഘം രാമകൃഷ്ണനെ തെളിവ് സഹിത് പിടികൂടുകയായിരുന്നു. രാമകൃഷ്ണനെ നാളെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കുമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.

മലപ്പുറം പാസ്‌പോർട്ട് ഓഫീസിൽ കൈക്കൂലിയും ക്രമക്കേടും പുതിയ സംഭവമല്ല. 2013ലാണ് മലപ്പുറം റീജണൽ പാസ്‌പോർട്ട് ഓഫീസറായിരുന്ന അബ്ദുൽ റഷീദിനെ ക്രമക്കേടിനെത്തുടർന്ന് തൽസ്ഥാനത്തു നിന്ന് മാറ്റിയത്. വ്യാജ പാസ്‌പോർട്ട് എടുത്തുനൽകാൻ സഹായിച്ചതിലും മനുഷ്യക്കടത്തിനു കൂട്ടുനിന്നതിനുമാണ് അബ്ദുൽ റഷീദിനെ അന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്താക്കിയത്.

അന്ന് പാസ്‌പോർട്ട് ഓഫീസർ അഴിമതി നടത്തിയതിനു വ്യക്തമായ തെളിവുകൾ സഹിതമാണ് പിടികൂടിയത്. അന്ന് മലപ്പുറം പാസ്‌പോർട്ട് ഓഫീസറുടെ നിയമനവും വിവാദത്തിലായിരുന്നു. ഇയാളുടെ നിയമനത്തിൽ വഴിവിട്ട ഇടപെടലുകൾ നടന്നോ എന്നതും സിബിഐ. അന്വേഷിച്ച് വരികയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP