Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറത്തുകാരുടെ മതസൗഹാർദത്തിന് തെളിവായി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രവും; ക്ഷേത്രം ഭരണസമിതി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനെത്തിയത് നാനൂറിലേറെ മുസ്ലിംകൾ; ഭക്ഷണം വിളമ്പിയത് മമ്മു മാസ്റ്ററുടെ വീട്ടിൽവച്ച്

മലപ്പുറത്തുകാരുടെ മതസൗഹാർദത്തിന് തെളിവായി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രവും; ക്ഷേത്രം ഭരണസമിതി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനെത്തിയത് നാനൂറിലേറെ മുസ്ലിംകൾ; ഭക്ഷണം വിളമ്പിയത് മമ്മു മാസ്റ്ററുടെ വീട്ടിൽവച്ച്

മലപ്പുറത്തെ മതസൗഹാർദത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്. നാനൂറിലേറെ പേരാണ് ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്.

മെയ് 29 മുതൽ ജൂൺ നാല് വരെ നടക്കുന്ന പുനപ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായാണ് ക്ഷേത്രത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി മുന്നൂറിലേറെ വരുന്ന മുസ്‌ലീം കുടുംബങ്ങളാണ് സാമ്പത്തിക സഹായം നൽകിയിയത്. വെട്ടിച്ചറിയിലെ മുസ്‌ലീം ഭൂരിപക്ഷ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മതസൗഹാർദ്ദത്തിന്റെ ഒരു അന്തരീക്ഷത്തിലാണ് ഞങ്ങൾ ഇവിടെ വളർന്നത്. ഇവിടെ മതത്തിനല്ല മറിച്ച് മാനവിതയ്ക്കാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. തങ്ങളുടെ മതമോ ജാതിയോ പിന്തുടരുന്നതിന് എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, അതിനർത്ഥം മറ്റു മതക്കാരോട് നാം സൗഹൃദം പുലർത്താൻ പാടില്ലെന്ന് അല്ല. മറ്റു മതത്തിലെ ആളുകളെ സ്വാഗതം ചെയ്യാനുള്ള മനസ് നമുക്ക് ഉണ്ടാകണമെന്നും ക്ഷേത്ര കമ്മറ്റി സെക്രട്ടറി പി.ടി മോഹനൻ പറയുന്നു.

ഇഫ്താർ വിരുന്നിന് പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിച്ചേർന്നതിനാൽ ക്ഷേത്രത്തിന് സമീപത്തെ മമ്മു മാസ്റ്ററുടെ വീട്ടിൽ വച്ചാണ് ഭക്ഷണം വിളമ്പിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP