Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളസർവകലാശാല എം.എ. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലയാളസർവകലാശാല എം.എ. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജാസിം മൊയ്‌ദീൻ

കോഴിക്കോട്:തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല 2018 - 19 അദ്ധ്യയനവർഷത്തെ ബിരുദാനന്തരബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എം.എ. ഭാഷാശാസ്ത്രം
എം.എ. മലയാളം (സാഹിത്യപഠനം)
എം.എ. മലയാളം (സാഹിത്യരചന)
എം.എ. സംസ്‌കാരപൈതൃക പഠനം
എം.എ. ജേണലിസം & മാസ് കമ്മ്യൂണിക്കേഷൻസ്
എം.എ. പരിസ്ഥിതിപഠനം
എം.എ. തദ്ദേശവികസനപഠനം
എം.എ. ചരിത്രം
എം.എ. സാമൂഹ്യശാസ്ത്രം (സോഷ്യോളജി)
എം.എ. ചലച്ചിത്രപഠനം

എന്നീ എം.എ. കോഴ്സുകൾക്ക് ജൂൺ ഇരുപത്തി അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ജൂലൈ ഏഴിന് 9.30 മുതൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ എട്ടു കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 20% ഒബ്ജക്ടീവ് രീതിയിലും 80% വിവരണാത്മകരീതിയിലുമുള്ള ചോദ്യങ്ങൾ ഉണ്ടാകും. ജൂലൈ 30ന് പ്രവേശനം ആരംഭിക്കും. പത്ത് പേർക്കാണ് ഓരോ കോഴ്സിലും പ്രവേശനം നൽകുക. നാലു സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്സുകൾക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാനയോഗ്യത. 2018 ജൂലൈ 31 ന് 28വയസ്സ് കഴിയാൻ പാടില്ല. (പട്ടികജാതി-വർഗ്ഗം, ഭിന്നശേഷിയുള്ളവർ എന്നിവർക്ക് 30വയസ്സ്). ഓരോ കോഴ്സിനും വെവ്വേറെ അഭിരുചി പരീക്ഷയുണ്ടായിരിക്കും. ഒരാൾക്ക് പരമാവധി രണ്ട് കോഴ്സുകൾക്ക് പ്രവേശനപരീക്ഷ എഴുതാം. സാഹിത്യരചനാ കോഴ്സിന് അപേക്ഷിക്കുന്നവർ അഞ്ചു പുറത്തിൽ കവിയാത്ത ഒരു രചന (കഥ, കവിത (രണ്ടെണ്ണം), ആസ്വാദനം, നിരൂപണം) അഭിരുചി പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമർപിക്കണം. ഇതിന് 20 മാർക്ക് ലഭിക്കും. രചനയിൽ പേര് എഴുതാൻ പാടില്ല.

ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാം. ഓരോ കോഴ്സിനും 350 രൂപയാണ് അപേക്ഷാ ഫീസ്. (പട്ടികജാതി-വർഗ്ഗക്കാർക്കും ഭിന്നശേഷിക്കാർക്കും 150 രൂപ). എസ്.ബി.ഐ. തിരൂർ ടൗൺ ശാഖയിലുള്ള സർവകലാശാലയുടെ 32709117532 എന്ന അക്കൗണ്ടിലേക്ക് പണമടച്ച് യു.ടി.ആർ/ജേർണൽ നമ്പർ വിവരങ്ങൾ അപേക്ഷയിൽ കാണിക്കണം. അപേക്ഷാഫോറം  www.malayalamuniversity.edu.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി അയക്കുമ്പോൾ ഫോട്ടോ, കൈയൊപ്പ് എന്നിവ സ്‌കാൻ ചെയ്ത് സമർപ്പിക്കണം. വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് നേരിട്ട് അപേക്ഷ നൽകുന്നവർ ഫീസ്തുക തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, തിരൂർ എന്ന പേരിൽ ഡി ഡി യായി നൽകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP