Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്പനിക്ക് പരാതി ഇല്ലെങ്കിൽ വർഗ്ഗീസിനെ വെറുതെ വിട്ടേക്കും; തീർത്ഥാടനത്തിന് പോയപ്പോൾ ഇന്റർപോൾ പിടിച്ച മലയാളിയെ രക്ഷിക്കാൻ വീട്ടുകാരുടെ നെട്ടോട്ടം തുടരുന്നു

കമ്പനിക്ക് പരാതി ഇല്ലെങ്കിൽ വർഗ്ഗീസിനെ വെറുതെ വിട്ടേക്കും; തീർത്ഥാടനത്തിന് പോയപ്പോൾ ഇന്റർപോൾ പിടിച്ച മലയാളിയെ രക്ഷിക്കാൻ വീട്ടുകാരുടെ നെട്ടോട്ടം തുടരുന്നു

കോട്ടയം: തീർത്ഥാടന യാത്രയ്ക്കിടെ ജോർദാനിൽ ഇന്റർപോൾ കസ്റ്റഡിയിലെടുത്ത പുതുക്കാട് സ്വദേശി കൊടിയൻ വർഗീസിന്റെ(64) മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നു. സൗദിയിൽ 25 വർഷം മുൻപു നടന്ന സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. സൗദി കമ്പനിയിൽ തൊഴിലാളികൾ ചേർന്നു പണം തട്ടിയ കേസിൽ വർഗീസിനെയും പ്രതി ചേർത്തിരുന്നു. ഒമാൻ, പാക്കിസ്ഥാൻ സ്വദേശികളാണു കേസിലെ പ്രധാന പ്രതികൾ. എന്നാൽ ഈ കേസിൽ ഇപ്പോൾ കമ്പനിക്കു പരാതി ഇല്ലെങ്കിൽ വർഗ്ഗീസിനെ വിട്ടയ്ക്കും. ഇതിനുള്ള കത്ത് കമ്പനിയെ കൊണ്ട് നൽകിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

ഇതിനായി സംസ്ഥാന സർക്കാർ വഴി കേന്ദ്രത്തിൽ ഇടപെടൽ തുടങ്ങിയിട്ടുണ്ട്. എംബസിയുടെ സഹകരണവും ഉറപ്പുവരുത്താൻ ശ്രമം തുടരുകയാണ്. ഇന്നലെ വീട്ടുകാരുമായി വർഗ്ഗീസ് ഫോണിൽ സംസാരിച്ചു. ഇന്റർപോൾ അധികൃതർ തന്നെയാണു വർഗീസിനു വീട്ടുകാരുമായി സംസാരിക്കാൻ സൗകര്യമൊരുക്കിയത്. പുതുക്കാട് പള്ളിയിൽനിന്നു ജറുസലേം തീർത്ഥാടനത്തിനു പോയതായിരുന്നു വർഗീസ്. ജോർദാൻ വിമാനത്താവളത്തിലെ പാസ്‌പോർട്ട് പരിശോധനയ്ക്കിടെയാണ് ഇന്റർപോൾ അധികൃതർ കസ്റ്റഡിയിലെടുത്തത്.

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിൽനിന്നും വിശുദ്ധനാട് സന്ദർശിക്കാനെത്തിയതായിരുന്നു പുതുക്കാട് കൊടിയൻ വീട്ടിൽ വർഗീസ്. കാൽനൂറ്റാണ്ടുമുമ്പ് വർഗീസ് ജോലി ചെയ്തിരുന്ന സൗദി അറേബ്യയിലെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളാണ് അറ്‌സറ്റിന് കാരണം. കേസിനെ തുടർന്ന് പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ബിസിനസുമായി കഴിയുകയായിരുന്നു വർഗീസ്. സൗദിയിലെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന കെനിയൻ സ്വദേശിയാണ് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതെന്നും അത് വർഗീസ് ഉൾപ്പെടെയുള്ളവരുടെ പേരിൽ കെട്ടിവെക്കുകയായിരുന്നുവെന്നും പറയുന്നു.

സൗദിയുടെ പരാതിയിൽ കേരള പൊലീസ് വർഗീസിനെ അറസ്റ്റു ചെയ്തിരുന്നെങ്കിലും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇങ്ങനെയൊരാൾ കേരളത്തിലില്ലെന്നാണ് എംബസി വഴി സൗദി പൊലീസിന് നൽകിയ വിവരം. ഇന്റർപോൾ അറസ്റ്റ് ചെയ്ത വർഗീസിനെ സൗദി പൊലീസിന് കൈമാറി. വർഗീസിനെ വിട്ടുകിട്ടുന്നതിനായി ബന്ധുക്കൾ പ്രവാസികാര്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫുമായി ബന്ധപ്പെട്ട് നീക്കം തുടങ്ങി. വർഗീസും ഭാര്യയും ഉൾപ്പെടെ 40 ഓളം പേരാണ് വൈദികന്റെ നേതൃത്വത്തിൽ വിശുദ്ധനാട് സന്ദർശനത്തിന് പോയത്.

എന്നാൽ യാത്രവിവരങ്ങൾ മനസ്സിലാക്കി ഇന്റർപോൾ സമർത്ഥമായി കരുനീക്കി. ഇതിനൊടുവിലാണ് വർഗ്ഗീസ് കുടുങ്ങിയത്. കേരളത്തിലെ രാഷ്ട്രീയ സൗഹൃദങ്ങൾ മുതലാക്കി വർഗ്ഗീസിനെ രക്ഷിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP