Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുബായിൽ വാഹനാപകടത്തിൽ പരുക്കേറ്റ മലയാളിക്ക് 4.14 കോടി രൂപ നഷ്ടപരിഹാരം; അപ്പീൽ കോടതി കോടികൾ നഷ്ടപരിഹാരം വിധിച്ചത് ഒന്നേകാൽ വർഷമായി വീൽചെയറിൽ ജീവിക്കുന്ന 35 വയസ്സുകാരനായ ചേലക്കര സ്വദേശി ലത്തീഫിന്

ദുബായിൽ വാഹനാപകടത്തിൽ പരുക്കേറ്റ മലയാളിക്ക് 4.14 കോടി രൂപ നഷ്ടപരിഹാരം; അപ്പീൽ കോടതി കോടികൾ നഷ്ടപരിഹാരം വിധിച്ചത് ഒന്നേകാൽ വർഷമായി വീൽചെയറിൽ ജീവിക്കുന്ന 35 വയസ്സുകാരനായ ചേലക്കര സ്വദേശി ലത്തീഫിന്

സ്വന്തം ലേഖകൻ

കുന്നംകുളം: ദുബായിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളിക്ക് അപ്പീൽ കോടതി 4.14 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു. ചേലക്കര സ്വദേശിയായ പങ്ങാരപ്പിള്ളി തോട്ടത്തിൽ ഉമ്മറിന്റെ മകൻ ലത്തീഫിനാണ് (35) കോടികളുടെ ഇൻഷുറൻസ് തുക ലഭിക്കുക. ഒരു വർഷം മുമ്പ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലത്തീഫ് ഒന്നര വർഷമായി വീൽ ചെയറിലാണ് ജീവിക്കുന്നത്.

ദുബായിലെ ജബൽഅലിക്കു സമീപം 2019 ജനുവരി 14ന് ആയിരുന്നു അപകടം. കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിൽ സൈറ്റ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കെട്ടിട നിർമ്മാണ സ്ഥലത്തേക്കു കോൺക്രീറ്റ് നിറച്ച വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ലോറി മറിഞ്ഞു. ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചതായിരുന്നു അപകടകാരണം.

സാരമമായി പരുക്കേറ്റ ലത്തീഫിനെ ദുബായിലെ എൻഎംസി റോയൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. എന്നാൽ, സുഷുമ്‌ന നാഡിയിലേറ്റ തകരാർ മൂലം ശരീരം തളർന്ന നിലയിലായി. വെല്ലൂർ മെഡിക്കൽ കോളജിലേക്കും പിന്നീടു തിരൂർ സിഎസ്‌ഐ ആശുപത്രിയിലേക്കും ലത്തീഫിനെ മാറ്റി. അപകടത്തിനിടയാക്കിയ വാഹനമോടിച്ച ഡ്രൈവർ പിഴയടച്ചു കുറ്റവിമുക്തനായെന്ന വിവരം ലത്തീഫ് അറിയുന്നത് ആശുപത്രിയിൽ വച്ചാണ്. തുടർന്ന് അപ്പീൽ നൽകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP