Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലയാളി ഗെയിം വീണ്ടും! 24 മണിക്കൂറിൽ 1624 കിലോമീറ്റർ അതിവേഗത്തിൽ ബൈക്കോടിക്കണം; ഗെയിം ടാസ്‌ക് പൂർത്തിയാക്കുന്നതിനിടെ മലയാളി എഞ്ചിനീയറിങ് വിദ്യാർത്ഥി ബെംഗളൂരുവിൽ മരിച്ചു; ഒറ്റപ്പാലം സ്വദേശി മിഥുൻ ഘോഷിന്റെ ജീവനെടുത്തത് അയേൺ ബട്ട് ബൈക്ക് റൈഡിങ് ചലഞ്ച് ഗെയിം

കൊലയാളി ഗെയിം വീണ്ടും! 24 മണിക്കൂറിൽ 1624 കിലോമീറ്റർ അതിവേഗത്തിൽ ബൈക്കോടിക്കണം; ഗെയിം ടാസ്‌ക് പൂർത്തിയാക്കുന്നതിനിടെ മലയാളി എഞ്ചിനീയറിങ് വിദ്യാർത്ഥി ബെംഗളൂരുവിൽ മരിച്ചു; ഒറ്റപ്പാലം സ്വദേശി മിഥുൻ ഘോഷിന്റെ ജീവനെടുത്തത് അയേൺ ബട്ട് ബൈക്ക് റൈഡിങ് ചലഞ്ച് ഗെയിം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഓൺലൈൻ ടാസ്‌കിൽ മലയാളി മരിച്ചു. ഗെയിം ടാസ്‌ക് പൂർത്തിയാക്കാൻ അമിത വേഗതയിൽ ബൈക്ക് ഓടിച്ചാണ് അപകടം. ഒറ്റപ്പാലം സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാർത്ഥി മിഥുൻ ഘോഷാണ് ബെംഗളൂരുവിൽ മരിച്ചത്. അയൺ ബട്ട് എന്ന് ഗെയിം ആണ് മിഥുൻ കളിച്ചത്.24 മണിക്കൂറിനുള്ളിൽ 1624 കിലോമീറ്റർ പൂർത്തിയാക്കണമെന്നായിരുന്നു ഗെയിം ടാസ്‌ക്. ഇത് പൂർത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഒറ്റപ്പാലത്ത് നിന്നാണ് മിഥുൻ യാത്ര ആരംഭിച്ചത്. ആദ്യം ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഹൂബ്ലിയിലേക്കും പോകാനായിരുന്നു മിഥുന്റെ പദ്ധതി. എന്നാൽ, ഇന്ന് പുലർച്ചെ കർണാടകയിലെ ചിത്രദുർഗയിൽ വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മിഥുൻ മരിക്കുകയായിരുന്നു.കോയമ്പത്തൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് മിഥുൻ വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് അയേൺ ബട്ട് അസോസിയേഷൻ എന്ന ബൈക്ക് റൈഡിങ് ഗെയിമിന്റെ ടാസ്‌ക് പൂർത്തിയാക്കാൻ വേണ്ടി സ്വന്തം ബൈക്കിൽ പുറപ്പെടുകയായിരുന്നു.

ടാസ്‌ക് പൂർത്തിയാക്കിയെന്ന് തെളിയിക്കാൻ യാത്ര തുടങ്ങുമ്പോഴുള്ള ബൈക്കിന്റെ കിലോമീറ്റർ റീഡിംഗും തിരിച്ചെത്തുമ്പോഴുള്ള റീഡിംഗും ഓൺലൈനിലൂടെ അയച്ചുകൊടുക്കണമെന്നാണ് ഗെയിമിന്റെ നിയമം. എന്നാൽ, ടാസ്‌ക് പൂർത്തിയാക്കുന്നതിന് മുമ്പ് മിഥുനെ തേടി അപകടമെത്തി.

മരണ ശേഷം മിഥുന്റെ മുറിയിൽ നിന്ന് ലഭിച്ച ചില രേഖകളുടെ അടിസ്ഥാനത്തിലാണ് ഗെയിമിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. യാത്രയെ കുറിച്ചുള്ള വിവരങ്ങളും റൂട്ട് മാപ്പും ലഭിച്ചതിനെ തുടർന്ന് കൊലയാളി ഗെയിമിനെ കുറിച്ചുള്ള വിവരങ്ങൾ പുറംലോകമറിയുകയായിരുന്നു.പാമ്പാടി് നെഹ്റു കോളേജ് അവസാന വർഷ ഓട്ടോമൊബൈൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ് മരിച്ച മിഥുൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP