Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

കർണാടക ബാലാവകാശ കമ്മിഷൻ ചെയർമാനായി മലയാളിവൈദികൻ നിയമിതനായി; റവ. ഡോ. ആന്റണി സെബാസ്റ്റ്യൻ ഇക്കോയുടെ ചെയർമാൻ പദവിയിലെത്തുന്നത് ബെംഗളൂരുവിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ എട്ട് വർഷം മജിസ്‌ട്രേറ്റായി സേവനമനുഷ്ഠിച്ച ശേഷം

കർണാടക ബാലാവകാശ കമ്മിഷൻ ചെയർമാനായി മലയാളിവൈദികൻ നിയമിതനായി; റവ. ഡോ. ആന്റണി സെബാസ്റ്റ്യൻ ഇക്കോയുടെ ചെയർമാൻ പദവിയിലെത്തുന്നത് ബെംഗളൂരുവിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ എട്ട് വർഷം മജിസ്‌ട്രേറ്റായി സേവനമനുഷ്ഠിച്ച ശേഷം

കണ്ണൂർ: കർണാടക ബാലാവകാശ കമ്മിഷൻ ചെയർമാനായി മലയാളിവൈദികൻ റവ. ഡോ. ആന്റണി സെബാസ്റ്റ്യൻ നിയമിതനായി. കുറ്റവാളികളായ കുട്ടികളുടെയും തെരുവുകുട്ടികളുടെയും അവകാശസംരക്ഷണത്തിനായി പ്രവർത്തിച്ചുവരുന്ന ഇക്കോ (ഇ.സി.എച്ച്.ഒ.) എന്ന സംഘടനയുടെ സ്ഥാപകനാണ്. പുണെ സിംബയോസിസ് ലോ കോളേജിൽനിന്ന് എൽഎൽ.ബി.യും ഹോളണ്ട് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സാമൂഹികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും ജുവനൈൽ ജസ്റ്റിസിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

ബെംഗളൂരുവിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ എട്ട് വർഷം മജിസ്‌ട്രേറ്റായി സേവനമനുഷ്ഠിച്ചു. കേന്ദ്രസർക്കാരിന്റെ ശിശുക്ഷേമമന്ത്രാലയത്തിന്റെ ഉപദേശകൻ, സോഷ്യൽ ഓഡിറ്റിങ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്. മാനന്തവാടി കൂട്ടുങ്കൽ ദേവസ്യ-ഏലമ്മ ദന്പതിമാരുടെ മകനാണ്. മാനന്തവാടി നോബർട്ടൈൻ സഭാംഗമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP