Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ധനകാര്യ സ്ഥാപനത്തിൽ പങ്കാളികളാക്കാമെന്നു വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ സീരിയൽ നടൻ പിടിയിൽ; തൃശൂർ സ്വദേശി റെജി പ്രഭാകർ പിടിയിലായതു മുംബൈയിൽ വച്ച്

ധനകാര്യ സ്ഥാപനത്തിൽ പങ്കാളികളാക്കാമെന്നു വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ സീരിയൽ നടൻ പിടിയിൽ; തൃശൂർ സ്വദേശി റെജി പ്രഭാകർ പിടിയിലായതു മുംബൈയിൽ വച്ച്

തൃശൂർ: നോൺ ബാങ്കിങ്ങ് ഫിനാൻസ് സ്ഥാപനത്തിൽ പങ്കാളികളാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികണക്കിന് രൂപ പലരിൽ നിന്നുമായി തട്ടിയെടുത്ത പുതുമുഖ നടൻ പൊലീസ് പിടിയിൽ. ദൂരദർശനിലെ സീരിയലിലൂടെ സിനിമ രംഗത്തെത്തിയ തൃശൂർ സ്വദേശി റെജി പ്രഭാകറിനെ(41)യാണ് മുംബൈ ന്യുവാഷി പൊലീസ് പിടികൂടിയത്.

ഇയാളുടെ ആദ്യ ഭാര്യയുടെ സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. തന്റെ ഭാര്യയുടെ പക്കലുള്ള സ്വർണം അനുമതിയില്ലാതെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചു എന്നാണ് അനിലൻ എന്ന മുംബൈ പൊലീസിൽ നൽകിയ പരാതി.

ഇയാൾ ഒളിവിൽ കഴിയുന്ന ചെന്നൈയിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് റെജിയെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് കഴിഞ്ഞ ദിവസം വാഷിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾ പിടിയിലായതോടെ സമാനമായ രണ്ട് പരാതികൾ കൂടി ഇതേ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

മുത്തൂറ്റിന്റെ മുംബൈ ശാഖയിലാണ് ഇയാൾ 16 പവൻ സ്വർണം പണയം വച്ചിരുന്നത്. തങ്ങളുടെ അനുമതി കൂടാതെയാണ് ഇതെന്ന് ചൂണ്ടിക്കാട്ടി അനിലനും കുടൂംബവും പരാതി നൽകിയതോടെ തൊണ്ടി മുതലായി സ്വർണം പൊലീസ് പിടിച്ചെടുത്തു. തങ്ങൾക്ക് വന്ന നഷ്ടം നികത്തണമെന്ന് കാണിച്ച് നിരവധി തവണ റെജിയെ ബന്ധപ്പെട്ടിട്ടും നടപടിയാകാത്തതിനാൽ അവരും ഇയാൾക്കെതിരായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

തന്നിൽ നിന്ന് 30 ലക്ഷം രൂപ വാങ്ങിയതായി കാട്ടി റെജിയും കുടുംബവും മുൻപ് താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ സമീപത്തുള്ള ഒരു ഡോകടറും ഇയാൾക്കെതിരെ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പരാതികളുടെ എണ്ണം കൂടിയതോടെ ജാമ്യം ലഭിക്കാതെ ഇയാൾ ഇപ്പോൾ റിമാന്റിൽ കഴിയുകയാണ്.

ഏതാണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ബാങ്കിതര ധനകാര്യ സ്ഥാപനം തുടങ്ങാനെന്ന പേരിൽ തൃശൂർ സ്വദേശികളിൽ നിന്നും മറ്റുമായി കോടികണക്കിന് രൂപ റെജി പിരിച്ചെടുത്തത്.ഈ പണം കൊണ്ട് 'കാതൽ മൗനമൊഴി ' എന്ന പേരിൽ ഇയാൾ തന്നെ നായകനായി ഒരു സിനിമ നിർമ്മിക്കുകയായിരുന്നു എന്നാണ് വിവരം. ചിത്രം പുറത്തിറക്കാൻ കഴിയാതെ വന്നതോടെ ഇയാൾ മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് താമസം മാറി. ഇതിനിടയിൽ ഭാര്യയുമായി പിണങ്ങിയതോടെ ബന്ധം വേർപെടുത്തുകയും ചെയ്തു. ഈ ബന്ധത്തിൽ ഇയാൾക്ക് ഒരു ആൺകുട്ടിയുണ്ട്.

ഇതിനിടയിൽ ചെന്നൈയിൽ ചില പരിചയങ്ങൾ ഉപയോഗിച്ച് മറ്റൊരു ചിത്രത്തിലും ഇയാൾ അഭിനയിച്ചതായി പറയപ്പെടുന്നു. ഈ സിനിമ റിലീസിനൊരുങ്ങി നിൽക്കവെയാണ് നായകൻ പൊലീസ് പിടിയിലാകുന്നത്. ഇയാൾക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ പരാതിയുമായി രംഗത്ത് വരാൻ തന്നെയാണ് നിക്ഷേപകരുടെ തീരുമാനം. പ്രൊഡക്ഷൻ വാറന്റ് വാങ്ങി റെജിയെ കേരളത്തിലെത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP