Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീ ധൈര്യമായിരിക്കണം, നിന്റെ ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല..കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാലും എല്ലാവരും എന്നെ മോശക്കാരനായി മാത്രമാകും കാണുക, ഞാൻ പോകുന്നു; ഭാര്യ കൃതിക്ക് സ്വരൂപ് രാജ് അവസാനമായി കുറിച്ചത് കരളുരുക്കുന്ന വാക്കുകൾ; മീ ടു ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത മലയാളി ഐടി ഉദ്യോഗസ്ഥൻ ഭാര്യയ്ക്ക് എഴുതിയ കുറിപ്പിങ്ങനെ

നീ ധൈര്യമായിരിക്കണം, നിന്റെ ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല..കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാലും എല്ലാവരും എന്നെ മോശക്കാരനായി മാത്രമാകും കാണുക, ഞാൻ പോകുന്നു; ഭാര്യ കൃതിക്ക് സ്വരൂപ് രാജ് അവസാനമായി കുറിച്ചത് കരളുരുക്കുന്ന വാക്കുകൾ; മീ ടു ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത മലയാളി ഐടി ഉദ്യോഗസ്ഥൻ ഭാര്യയ്ക്ക് എഴുതിയ കുറിപ്പിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : മീ ടൂ ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത മലയാളി ഐടി ഉദ്യോഗസ്ഥൻ സ്വരൂപ് രാജിന്റെ ആത്മഹത്യാ കുറിപ്പാണ് ഇപ്പോൾ ഏവരുടേയും കണ്ണ് നിറയ്ക്കുന്നത്. തന്റെ ഭാര്യയ്ക്ക് വേണ്ടി സ്വരൂപ് എഴുതിയ വാക്കുകളിൽ താൻ നിരപരാധിയാണെന്ന് ആണയിട്ട് പറയുന്നു. യുഎസ് കേന്ദ്രമായ മൾട്ടി നാഷണൽ കമ്പനി ജെൻപാക്ടിന്റെ അസി. വൈസ് പ്രസിഡന്റ് കോതമംഗലം സ്വദേശി സ്വരൂപ് രാജിനെ(35)രണ്ടു ദിവസം മുൻപാണ് നോയിഡയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ലൈംഗിക അതിക്രമം ആരോപിച്ചു രണ്ടു വനിതാ സഹപ്രവർത്തകർ നൽകിയ പരാതിയെ തുടർന്നു സസ്‌പെൻഷനിലായിരുന്നു. ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ആരംഭിച്ചിരുന്നെന്നും നിഷ്പക്ഷമായി ഇതു പൂർത്തിയാക്കാൻ വേണ്ടിയാണു സ്വരൂപിനെ ജോലിയിൽ നിന്നു മാറ്റിനിർത്തിയതെന്നും കമ്പനി അധികൃതർ പറഞ്ഞു.

തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യയോട് ആണയിട്ട് പറഞ്ഞ് സ്വരൂപ്

'എനിക്ക് ആരെയും അഭിമുഖീകരിക്കാൻ ധൈര്യമില്ല. നീ ധൈര്യമായിരിക്കണം, നിന്റെ ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാലും എല്ലാവരും എന്നെ മോശക്കാരനായാകും കാണുക... അതിനാൽ ഞാൻ പോകുന്നു '.ഭാര്യ കൃതിക്ക് എഴുതിയ അവസാന കുറിപ്പിൽ സ്വരൂപ് രാജ് കുറിച്ചിരിക്കുന്നത് ഇങ്ങനെ.'ഇന്നെനിക്കറിയാം ഞാൻ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന്. രണ്ടു പേർ എനിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നു.

എന്നെ വിശ്വസിക്കൂ ഞാൻ തെറ്റു ചെയ്തിട്ടില്ല. ലോകം വൈകാതെ അതു തിരിച്ചറിയും. പക്ഷേ നീയും നമ്മുടെ കുടുംബവും എന്നെ വിശ്വസിക്കണം. എല്ലാ ആരോപണവും അടിസ്ഥാനരഹിതമാണ്'സ്വന്തം കൈപ്പടയിൽ സ്വരൂപ് എഴുതിയ അവസാന വാചകങ്ങൾ. ഏതാനും ദിവസം മുൻപാണ് സ്വരൂപിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

ഇതിനു പിന്നാലെ കടുത്ത സമ്മർദ്ദത്തിലും വിഷാദത്തിലുമായിരുന്നു സ്വരൂപെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. തമിഴ്‌നാട്ടിലെ വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷനിൽ നിന്നു ബിരുദം നേടിയ ശേഷം 2007 സെപ്റ്റംബറിൽ പ്രോസസ് ഡവലപ്പറായാണു ജെൻപാക്ടിൽ പ്രവേശിക്കുന്നത്. 2009 ജൂണിൽ മാനേജ്‌മെന്റ് ട്രെയിനിയായി.

2015ൽ സീനിയർ മാനേജരായ സ്വരൂപ് സെപ്റ്റംബറിലാണു അസി. വൈസ് പ്രസിഡന്റ് പദവിയിലെത്തിയത്. സഹപ്രവർത്തകയായ കൃതിയെ രണ്ടു വർഷം മുൻപു വിവാഹം ചെയ്ത സ്വരൂപ് കുറച്ചു നാളായി നോയിഡ സെക്ടർ 137 പാരാമൗണ്ട് സൊസൈറ്റിയിലെ വീട്ടിലായിരുന്നു താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP