Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷാർജയിൽ ഹോട്ടൽ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് മലയാളി വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത് 30,000 ദിർഹം; കുടുംബത്തിന്റെ പട്ടിണിമാറ്റാൻ വീട്ടു ജോലി ചെയ്ത് പണം കണ്ടെത്തിയ വീട്ടമ്മയെ പറ്റിച്ച് പാലക്കാട് സ്വദേശി തട്ടിയെടുത്തത് 24 വർഷത്തെ സമ്പാദ്യം: പണം തിരികെ ചോദിച്ചപ്പോൾ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കാനും ശ്രമം: ഒടുവിൽ സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേക്ക് മടക്കം

ഷാർജയിൽ ഹോട്ടൽ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് മലയാളി വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത് 30,000 ദിർഹം; കുടുംബത്തിന്റെ പട്ടിണിമാറ്റാൻ വീട്ടു ജോലി ചെയ്ത് പണം കണ്ടെത്തിയ വീട്ടമ്മയെ പറ്റിച്ച് പാലക്കാട് സ്വദേശി തട്ടിയെടുത്തത് 24 വർഷത്തെ സമ്പാദ്യം: പണം തിരികെ ചോദിച്ചപ്പോൾ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കാനും ശ്രമം: ഒടുവിൽ സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേക്ക് മടക്കം

ഷാർജ: ഹോട്ടൽ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് മലയാളി വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത് 30,000 ദിർഹം. പട്ടിണിയിലായ കുടുംബത്തെ സംരക്ഷിക്കാൻ ഗൽഫിലെത്തി ആടുജീവിതം നയിച്ച വീട്ടമ്മയെ പറ്റിച്ച് പണം തട്ടിയെടുത്തതും മറ്റൊരു മലയാളി. 24 വർഷമായി ജമീല എന്ന വീട്ടമ്മ മണലാരണ്യത്തിൽ കിടന്ന് സമ്പാദിച്ചതെല്ലാം തട്ടിയെടുത്തത് പാലക്കാട് സ്വദേശിയാണ്. ഒടുവിൽ കള്ളക്കേസിൽ ജയിൽ കിടക്കേണ്ടി വരുമെന്ന അവസ്ഥയിലെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശിനി ജമീല സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

ഹൃദ്രോഗിയായ ഭർത്താവിന്റെ ചികിത്സാ ചെലവിനും കുടുംബത്തെ പോറ്റാനും വേണ്ടി 24 വർഷം മുമ്പാണ് ജമീല യുഎഇയിൽ എത്തിയത്. തുടർന്ന് ഒരു സ്വദേശി വീട്ടിൽ ജോലിക്കാരിയായി. രണ്ടു വർഷം മുമ്പാണ് പാലക്കാട് സ്വദേശി തന്റെ ഉടമസ്ഥതയിലുള്ള അജ്മാനിലെ ഒരു കഫ്റ്റീരിയയിൽ പാർട്ണറാക്കാമെന്ന് വിശ്വസിപ്പിച്ചു പണം കൈപ്പറ്റിയത്. ജീവിത സമ്പാദ്യവും തന്റെ ആഭരണങ്ങൾ വിറ്റുകിട്ടിയ സംഖ്യയുമാണ് ജമീല പണം കണ്ടെത്തിയത്. ഇതിനിടെ കഫ്റ്റീരിയ ഉടമ ജമീല അറിയാതെ കട മറ്റൊരാൾക്ക് നടത്തിപ്പിന് കൊടുത്തു. താൻ പണം തിരിച്ചു ചോദിച്ചപ്പോൾ യാതൊരു ബന്ധമില്ലാത്ത ഒരാൾ മുഖേന ഇവർക്കെതിരെ അജ്മാൻ കോടതിയിൽ വിശ്വാസ വഞ്ചന നടത്തി എന്ന കള്ളക്കേസിൽ കുടുക്കി. മധ്യസ്ഥന്മാർ മുഖേന പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നുവെന്ന് ജമീല പറയുന്നു.

ഇതിനിടെ കെഎംസിസി ഭാരവാഹികളായ ഇബ്രാഹിം എളേറ്റിൽ, അഷ്റഫ് തങ്ങൾ, റാഫി താമരശ്ശേരി, സാമൂഹിക പ്രവര്ത്തകൻ സലാം പാപ്പിനിശ്ശേരി എന്നിവർ മുഖേന നിയമ സഹായം തേടി കേസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. നിയമക്കുരുക്കുകൾ തീർത്ത് നാടണയുന്നതിന്റെ സന്തോഷത്തിലാണ് ജമീല ഇപ്പോൾ. ഇവർക്ക് നാട്ടിലേയ്ക്ക് പോകാനുള്ള വിമാന ടിക്കറ്റും അനുബന്ധ സാമ്പത്തിക സഹായവും ഇവർ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP