Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത്തവണ ആവശ്യക്കാരധികവും ജൈവ പച്ചക്കറിക്ക്; നാടും നഗരവും ഉത്സവ ലഹരിയിൽ; ഫുട്പാത്ത് മുതൽ ഷോപ്പിങ്ങ് മാളുകൾ വരെ വൻ തിരക്ക്;ഓണം കെങ്കേമമാക്കാനുള്ള ഉത്രാടപ്പാച്ചിലിൽ മലയാളികൾ

ഇത്തവണ ആവശ്യക്കാരധികവും ജൈവ പച്ചക്കറിക്ക്; നാടും നഗരവും ഉത്സവ ലഹരിയിൽ; ഫുട്പാത്ത് മുതൽ ഷോപ്പിങ്ങ് മാളുകൾ വരെ വൻ തിരക്ക്;ഓണം കെങ്കേമമാക്കാനുള്ള ഉത്രാടപ്പാച്ചിലിൽ മലയാളികൾ

തിരുവനന്തപുരം:ണം മലയാളിക്ക് ഗൃഹാതുരസ്മരണകളുണർത്തുന്ന ഒരു ഉത്സവമാണ്, ഒത്തൊരുമയുടേയും കൂടിച്ചേരലിന്റേയും ഒക്കെ ഉത്സവംകൂടിയാണ് ഓണം. നാടും നഗരവും ഓണത്തെവരവേൽക്കാനൊപുങ്ങി നിൽക്കുകയാണ്. തിരുവോണ ദിവസത്തെ സദ്യവട്ടങ്ങൾക്കുള്ള സാമഗിരികൾ ഉൾപ്പടെയുള്ളവ വീട്ടിലെത്തിക്കാനുള്ള ഉത്രാട പാച്ചിലിലാണ് മലയാളികൾ.ചൊവ്വാഴ്ച നഗരം ഉത്രാടപ്പാച്ചിലിലേക്ക് മിഴിതുറക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളുമെല്ലാം അവധിയിൽ പ്രവേശിച്ചതോടെ ആഴ്ചാവസാനം തിരക്കേറിയിരുന്നു. തിങ്കളാഴ്ച തിരക്കിന് അൽപ്പം ആശ്വാസമായി. ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ സംസ്ഥാനമാകെ.

ഒരു കാലത്ത് ധാരാളമായി ഇവിടെ തന്നെയുണ്ടായിരുന്ന പലതിനും ഇപ്പോൾ പൊള്ളുന്ന വില നൽകേണ്ട അവസ്ഥയാണെങ്കിലും ഓണം ആഘോഷമാക്കുന്നതിന് മലയാളികൾ ഇതൊന്നും ഒരു തടസ്സമല്ലെന്നതാണ് ഈ ദിവസങ്ങളിൽ അനുഭവപെട്ട തിരക്കിൽ നിന്നും മനസ്സിലാകുന്നത്.കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ.ജൈവ പച്ചക്കറിക്കാണ് ഇത്തവണ ഡിമാന്റ് കൂടുതൽ. സിപിഐഎം നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജൈവ പച്ചക്കറി സ്റ്റാളുകളിൽ തിരക്ക് നന്നായി അനുഭവപ്പെടുന്നുണ്ട്.

സദ്യക്ക് അവിഭാജ്യമായ ഉപ്പേരി മുതൽ മുറ്റത്തിടുന്ന പൂക്കളം വരെ അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ മലയാളികൾക്കൊപ്പം അയൽ സംസ്ഥാനങ്ങളും ഓണം ആഘോഷിക്കുന്നു. പാച്ചിലിനായി വാഹനങ്ങളിൽ എത്തുന്നതിനാൽ റോഡുകളിൽ ഗതാഗതകുരുക്കും രൂക്ഷമാണ്. തെരുവോരത്തുള്ള പൂകച്ചവടങ്ങളും പായസക്കച്ചവടങ്ങളും ഓണം സ്പെഷ്യൽ മേളകളിലും ഓണം സ്‌പെഷ്യൽ സ്റ്റോറുകളിലും വൻ തിരക്ക് തന്നെയാണ് അനുഭവപ്പെടുന്നത്. പലസ്ഥലങ്ങളിലും തിരക്ക് കാരണം മോഷണവും പോക്കറ്റടിയും സജീവമാണ്.

കളിയും ചിരിയുമായി മലയാളികൾ ഓണത്തെ വരവേൽക്കുമ്പോൾ കാവേരി പ്രശ്നം കൊണ്ട് ബാംഗ്ലൂരിൽ നിന്നും എത്തുന്ന മലയാളികൾ അടക്കമുള്ള ആശങ്കയുണർത്തുന്നുണ്ട്. ബാംഗ്ലൂരിൽ ഏകദേശം ഒരു ലക്ഷത്തോലം മലയാളികളാണ് ഉള്ളത്. കാവേരി പ്രശ്‌നത്തിൽ സംഘർഷം നടക്കുന്നതിനാൽ അനവധി മലയാലികൽ നാട്ടിലെത്താനാകാത്ത സാഹചര്യത്തിലാണ്.കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായതിനാൽ നാട്ടിലെത്തുവാൻ ഭയപ്പെടുകയാണ് മലയാളികൾ. ജോലിത്തിരക്കിൽപെട്ട് ഓണം ഓരു സാധാരണദിനം മാത്രമാകുന്നവരും കുറവല്ല.

മഴ മാറിനിന്നതും വഴിയോരക്കച്ചവടക്കാർക്ക് ഗുണമായി. മുൻവർഷങ്ങളിൽ ഇടവിട്ട മഴനേരങ്ങളിൽ കച്ചവടം നിർത്തിവയ്‌ക്കേണ്ട സ്ഥിതിയായെങ്കിൽ ഇക്കുറി മുഴുവൻ സമയം കച്ചവടം നടന്നതായി കച്ചവടക്കാർ പറഞ്ഞു. അവസാനവട്ട ഒരുക്കങ്ങൾക്കായി പഴം, പച്ചക്കറി സ്റ്റാളുകളും പലയിടത്തും തുറന്നു. വഴിവക്കിലും കച്ചവടം തകൃതിയായി. വിലക്കയറ്റം പിടിച്ചുനിർത്താനായതും വൻതോതിൽ പച്ചക്കറി ശേഖരിക്കാനായതും ഓണക്കാലത്ത് ഗുണകരമായി. നാടൻ പച്ചക്കറികൾ സുലഭം. സദ്യയൊരുക്കങ്ങൾക്കൊപ്പം സദ്യ ബുക്ക് ചെയ്യുന്നതിനുള്ള തിരക്കുമുണ്ട്. കെടിഡിസി, വിവിധ കാറ്ററിങുകാർ എന്നിവിടങ്ങളിൽ വൻതിരക്കാണ്.തിരക്കുകൾ കാരണം വീടുകളിൽ സദ്യവട്ടങ്ങൾ ഒരുക്കാനാകാത്തതിനാൽ കാറ്ററിങ്ങ് സർവ്വീസുകളിലും ഹോട്ടലുകളിലും ഓണ സദ്യ ബുക്ക് ചെയ്യുന്നവരും കുറവല്ല.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP