Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മേ വേഗം മാറിക്കോളു, അല്ലെങ്കിൽ ചെമ്പിൽ വീണ്ടും കയറേണ്ടി വരും എന്ന് പൃഥ്വിരാജ്; ഒന്ന് പേടിപ്പിക്കാതിരിയെടാ എന്ന് മല്ലിക സുകുമാരൻ; കഴിഞ്ഞ ഓഗസ്റ്റ് 15ന് നടത്തിയ ചെമ്പ് യാത്ര മലയാളിയെ വീണ്ടും ഓർമ്മിപ്പിച്ച് മല്ലിക സുകുമാരന്റെ ഓർമ്മക്കുറിപ്പ്

അമ്മേ വേഗം മാറിക്കോളു, അല്ലെങ്കിൽ ചെമ്പിൽ വീണ്ടും കയറേണ്ടി വരും എന്ന് പൃഥ്വിരാജ്; ഒന്ന് പേടിപ്പിക്കാതിരിയെടാ എന്ന് മല്ലിക സുകുമാരൻ; കഴിഞ്ഞ ഓഗസ്റ്റ് 15ന് നടത്തിയ ചെമ്പ് യാത്ര മലയാളിയെ വീണ്ടും ഓർമ്മിപ്പിച്ച് മല്ലിക സുകുമാരന്റെ ഓർമ്മക്കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

മഴ കനത്തപ്പോൾ മകൻ മുന്നറിയിപ്പ് നൽകിയെന്ന് വെളിപ്പെടുത്തി മല്ലിക സുകുമാരൻ. മെട്രോ മനോരമയിൽ എഴുതിയ ഓർമ്മക്കുറിപ്പിലാണ് മഴ കനത്തപ്പോൾ തന്നെ മകൻ പൃഥ്വിരാജ് തനിക്ക് മുന്നറിയിപ്പ് നൽകിയെന്ന് മല്ലിക പറയുന്നത്. ചൊവ്വാഴ്ച രാത്രി പൃഥ്വിരാജ് വിളിച്ച് പറഞ്ഞു. 'അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കിൽ ചെമ്പിൽ കയറി പോകേണ്ടി വരും'. 'ഒന്ന് പേടിപ്പിക്കാതിരിയെടാ..' എന്നു പറഞ്ഞാണ് ഞാൻ ഫോൺ വച്ചത്- മല്ലിക പറയുന്നു.

കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിൽ നടി മല്ലിക സുകുമാരന്റെ തിരുവനന്തപുരത്തെ വീട്ടിൽ വെള്ളം കയറിയിരുന്നു. ഓഗസ്റ്റ് 15നായിരുന്നു മല്ലികയുടെ വീട്ടിൽ വെള്ളം കയറിയത്. ഇത്തവണ ഓഗസ്റ്റ് 15 ആയപ്പോൾ ഈ സംഭവം ഓർത്തെടുക്കയാണ് മല്ലിക. മല്ലികയെ അന്ന് വലിയൊരു ചെമ്പിലിരുത്തി രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതും വലിയ ചർച്ചയായിരുന്നു. ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മല്ലികയെ പരിഹസിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. കേരളത്തിലെ റോഡുകളുടെ ദയനീയാവസ്ഥയെക്കുറിച്ച് മല്ലിക നടത്തിയ പരാമർശമായിരുന്നു അതിന് കാരണം.

മൂന്ന് വർഷം മുൻപ് ഒരു അഭിമുഖത്തിൽ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു. പൃഥ്വിരാജിന്റെ ആഡംബര വാഹനമായ ലംബോർഗിനി എത്തിക്കാൻ പര്യാപ്തമായ റോഡുകൾ കേരളത്തിലില്ല എന്നാണ് മല്ലിക പറഞ്ഞത്. ഇതിന്റെ ചുവട് പിടിച്ചായിരുന്നു സോഷ്യൽ മീഡിയ പ്രളയത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചപ്പോൾ മല്ലികയ്‌ക്കെതിരെ ട്രോളുമായി രംഗത്തിറങ്ങിയത്.

തനിക്കെതിരേ വന്ന പരിഹാസങ്ങളെക്കുറിച്ച് മല്ലിക അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു-'ഞാൻ കഴിവതും ഇതിനൊന്നും പ്രതികരിക്കാൻ പോകാറില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത് ഈ ട്രോളുകൾ കണ്ട ശേഷമാണ്. ഇനി അതിലൂടെ കുറച്ചു പേർക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അങ്ങനെയാകട്ടെ. പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ നിലപാടിൽ സത്യസന്ധത വേണമെന്നാണ്. ഒന്നുകിൽ ശുദ്ധമായ നർമമായിരിക്കണം. അല്ലെങ്കിൽ കാമ്പുള്ള വിമർശനങ്ങളായിരിക്കണം. സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വരുന്ന പല ട്രോളുകളും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്.

അമ്മയെ തല്ലിയാലും മലയാളികൾക്ക് രണ്ടു പക്ഷമുണ്ട്. നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ നേരത്തെ രാജുവിന്റെ നേർക്കായിരുന്നു ആക്രമണം. അഹങ്കാരി, താന്തോന്നി എന്നിങ്ങനെയായിരുന്നു അവനെ വിശേഷിപ്പിച്ചിരുന്നത്. പിന്നീട് ഈ ആക്രമിച്ചവർ തന്നെ അതെല്ലാം മാറ്റിപ്പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളായി എന്റെ നേരെയാണ് ആക്രമണം'- മല്ലിക പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP