Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരണാധികാരിയുടെ കൃത്യ നിർവഹണത്തിൽ തടസ്സം വരുത്തിയ മമ്പാട് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളുടെ ജാമ്യാപേക്ഷ തള്ളി; പ്രസിഡണ്ട് തെരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പർ തട്ടിപ്പറിച്ച് വിഴുങ്ങിയ കേസിൽ പ്രതികൾ ഒളിവിൽ; പൊലീസ് കാവലിൽ നടന്ന പ്രസിഡണ്ട് നറുക്കെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു

വരണാധികാരിയുടെ കൃത്യ നിർവഹണത്തിൽ തടസ്സം വരുത്തിയ മമ്പാട് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളുടെ ജാമ്യാപേക്ഷ തള്ളി; പ്രസിഡണ്ട് തെരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പർ തട്ടിപ്പറിച്ച് വിഴുങ്ങിയ കേസിൽ പ്രതികൾ ഒളിവിൽ; പൊലീസ് കാവലിൽ നടന്ന പ്രസിഡണ്ട് നറുക്കെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു

ജാസിം മൊയ്തീൻ

നിലമ്പൂർ: കഴിഞ്ഞ മാസം 26ന് നടന്ന മമ്പാട് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ തട്ടിപ്പറിച്ച് വരണാധികാരിയുടെ കൃത്യ നിർവഹണത്തിൽ തടസ്സം വരുത്തിയെന്ന കേസിൽ പ്രതികളായ യുഡിഎഫ് പഞ്ചായത്തംഗങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് ഇന്ന് പ്രതികലുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതികൾ ഒളിവിലാണ്.

യുഡിഎഫ് പഞ്ചായത്തംഗങ്ങളായ കാഞ്ഞിരാല ശമീന, വിടി നാസർ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ കാഞ്ഞിരാല ശമീനയായിരുന്നു യുഡിഎഫിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥി. 19 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫിന് പത്തും, എൽഡിഎഫിന് ഒമ്പത് അംഗങ്ങളുമാണുള്ളത്. എന്നാൽ 26ന് നടന്ന തെരഞ്ഞെടുപ്പിൽ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പ് തീരുമാനിക്കുകയായിരുന്നു. അസാധുവായതിനെ തുടർന്നുണ്ടായ ബഹളത്തിനിടെയിലും സംഘർഷങ്ങൾക്കിയിലും യുഡിഎഫ് അംഗങ്ങളായ പ്രതികൾ ബാലറ്റ് പേപ്പറുകൾ തട്ടിപ്പറിച്ച് വിഴുങ്ങുകയായിരുന്നു.

സംഘർഷങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസത്തേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ വരണാധികാരിയുടെ കൃത്യ നിർവഹണത്തിൽ തടസ്സം വരുത്തിയെന്ന് കാണിച്ച് നൽകിയ കേസിലാണ് ഇന്ന് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. കഴിഞ്ഞ 26നാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. അന്ന് മുതൽ കേസ് പരിഗണിക്കുന്ന ഇന്ന് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിന് അനുവദിക്കണമെന്നും കോടതി പരഞ്ഞിരുന്നു. എന്നാൽ ഇന്ന് ഇവരുടെ ജാമ്യപേക്ഷ കോടതി തള്ളിയതോട പ്രതികൾ വീണ്ടും ഒളിവിൽ പോയിരിക്കുകയാണ്. അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം കനത്ത പൊലീസ് കാവലിൽ ഇന്നലെ നടന്ന പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള നറുക്കെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥി ഷിഫ്ന നജീബ് വിജയിക്കുകയും ചെയ്തിരുന്നു.

അതേ സമയം എതിർസ്ഥാനാർത്ഥിയും ബാല്റ്റ് തട്ടിപ്പറിച്ച കേസിലെ പ്രതികൂടിയായ ശമീന കാഞ്ഞിരാല എൽഡിഎഫ് സ്ഥാനാർത്ഥിയും ഇന്നലെ വിജയിച്ചയാളുമായ ഷിഫ്ന നജീബിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയിരുന്ന പരാതിയും കമ്മീഷൻ തള്ളിയിരുന്നു. ഔദ്യോഗിക പേര് ഷിഫ്ന എന്നായിരിക്കെ 26ന് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഷിഫ്ന നജീബ് എന്നാണ് രേഖപ്പെടുത്തിയത് എന്ന് കാണിച്ചായിരുന്നു പരാതി. ആയതിനാൽ പത്രിക തള്ളണമെന്നുമായിരുന്നു പരാതി. എന്നാൽ പഞ്ചായത്ത് അദ്ധ്യാക്ഷ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി വിധിക്ക് വിധേയമാണെന്ന് കാണിച്ച് പരാതി കമ്മീഷൻ തള്ളകയായിരുന്നു.

വരാണാധികാരി, ഷിഫ്ന നജീബ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരെ എതിർകക്ഷികളായിക്കിയായിരുന്നു ശമീന കോടതിയെ സമീപിച്ചത്. അതേ സമയം ഇന്നലെ നറുക്കെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജയിച്ചെങ്കിലും ആറ് മാസത്തിന് ശേഷം പ്രസിഡണ്ടിനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാനുള്ള നീക്കത്തിലാണ് യുഡിഎഫ്. നിലവിൽ ഒരംഗം കൂടുതലുള്ള യുഡിഎഫിന് അവിശ്വാസത്തിലൂടെ പ്രസിഡണ്ടിനെ പുറത്താക്കാനാകുമെങ്കിലും ലീഗും കോൺഗ്രസും തമ്മിലുള്ള പടലപിണക്കങ്ങൾ തീർക്കാതെ അത് സാധ്യമാകില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP