Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ലഹരിവിരുദ്ധ പ്രചാരണവുമായി മമ്മൂട്ടി; ക്ലീൻ ക്യാമ്പസ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി മലയാളത്തിന്റെ മെഗാ സ്റ്റാർ

കൊച്ചി: വിദ്യാർത്ഥികൾ എന്തിനെതിരെയാണ് സമരം ചെയ്യേണ്ടത്? മമ്മൂട്ടിയോടു ചോദിച്ചാൽ ഉത്തരം റെഡി. രാഷ്ട്രീയമോ വിദ്യാഭ്യാസപരമോ ആയ ആവശ്യങ്ങളൊന്നുമല്ല, ലഹരിയാണ് വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന പ്രശ്നം. അതുകൊണ്ടുതന്നെ വിദ്യാർത്ഥി സംഘടനകളുടെ സമരങ്ങളെല്ലാം ഇനി ലഹരിക്കെതിരെ ആവണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സിഗ്നേച്ചർ പദ്ധതിയായ ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസിന്റെ ബ്രാൻഡ് അംബാസിഡറായി ചുമതലയേറ്റതിന്റെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു, മമ്മൂട്ടി.

മദ്യത്തിനോടോ മയക്കുമരുന്നിനോടോ അല്ല, സാഹിത്യത്തോടും പാട്ടിനോടും പ്രകൃതിയോടുമൊക്കെയാവണം, വിദ്യാർത്ഥികൾക്ക് ലഹരി തോന്നേണ്ടതെന്നും മെഗസ്സ്റ്റാർ പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പെയിന്റെ ബ്രാൻഡ് അംബാസിഡറായി മമ്മൂട്ടിയെ നിശ്ചയിച്ച കാര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പ്രഖ്യാപിച്ചത്. സ്കൂളുകൾ കേന്ദ്രീകരിച്ചു തുടങ്ങുന്ന പ്രചാരണപ്രവർത്തനങ്ങൾ രണ്ടാംഘട്ടത്തിൽ കോളേജുകളെയും ഉൾപ്പെടുത്തി വിപുലീകരിക്കും. ലഹരിയുമായി ബന്ധപ്പെട്ട് ഇതുവരെ 19629 റെയ്ഡുകൾ നടന്നിട്ടുണ്ടെന്നും 3567 കേസുകൾ രജിസ്റ്റർ ചെയ്തതായും കൊച്ചിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. 3441 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊച്ചി നഗരത്തിലാണ് ഏറ്റവും അധികം ലഹരി പദാർഥങ്ങൾ വിറ്റഴിക്കപ്പെടുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. ഇത് കൊച്ചിക്ക് അപമാനമാണ്. കുട്ടികളെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ അദ്ധ്യാപകരും മുതിർന്നവരും മാതാപിതാക്കളും ഒരു പോലെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന ലഹരി വിരുദ്ധ പരിപാടികളിലും മമ്മൂട്ടി പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP