Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപത്തിന് പിന്തുണയുമായി മമ്മൂട്ടി; വൈദ്യുതി വിളക്കുകൾ അണച്ച് ദീപം തെളിയിച്ചുള്ള ക്യാംപെയിനിൽ എല്ലാവരും പങ്കാളികളാകണമെന്നും ഫേസ്‌ബുക്ക് ലൈവിലൂടെ അഭ്യർത്ഥിച്ച് താരം

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപത്തിന് പിന്തുണയുമായി മമ്മൂട്ടി; വൈദ്യുതി വിളക്കുകൾ അണച്ച് ദീപം തെളിയിച്ചുള്ള ക്യാംപെയിനിൽ എല്ലാവരും പങ്കാളികളാകണമെന്നും ഫേസ്‌ബുക്ക് ലൈവിലൂടെ അഭ്യർത്ഥിച്ച് താരം

സ്വന്തം ലേഖകൻ

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപത്തിന് പിന്തുണയുമായി മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി. ഫേസ്‌ബുക്ക് ലൈവിലെത്തി ഐക്യദീപത്തിന് എല്ലാ ആശംസകളും അറിയിച്ച താരം എല്ലാവരും അതിൽ പങ്കു ചേരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ട്രോളുകളും മറു ട്രോളുകളുമായി മുന്നേറുമ്പോൾ കോവിഡ് 19 സൃഷ്ടിച്ച അന്ധകാരത്തെ വെളിച്ചത്തിന്റെ ശക്തി കൊണ്ട് നേരിടാൻ ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ വൈദ്യുതി വിളക്കുകൾ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ പിന്തുണച്ച് മമ്മൂട്ടി ഇന്നലെ രംഗത്ത് എത്തുക ആയിരുന്നു.

ഫേസ്‌ബുക്കിൽ പങ്കു വച്ച് വിഡിയോയിലൂടെയാണ് മമ്മൂട്ടി ഐക്യദീപത്തിനുള്ള ആശംസ അറിയിച്ചത്. 'കോവിഡെന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സമയത്ത് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യർത്ഥനപ്രകാരം ഞായറാഴ്ച രാത്രി 9 മണി മുതൽ 9 മിനിറ്റ് നേരം എല്ലാവരും അവരവരുടെ വീടുകളിൽ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും ആശംസകളും. ഐക്യത്തിന്റെ സാഹോദര്യത്തിന്റെയും പ്രതീകമായ ഈ സംരംഭത്തിൽ എല്ലാവരും പങ്കു ചേരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.' മമ്മൂട്ടി പറഞ്ഞു.

ഇതാദ്യമായാണ് മലയാളത്തിലെ ഒരു താരം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്തുണയുമായെത്തുന്നത്. കോവിഡ് 19നെതിരായ ബോധവൽക്കര ക്യാംപെയ്‌നുകളിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള താരങ്ങൾ സജീവമായി പങ്കെടുക്കുന്നുണ്ട്. പല താരങ്ങളും ഫേസ്‌ബുക്ക് ലൈവിലെത്തി വീട്ടിൽ സുരക്ഷിതരായി ഇരിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നുമുണ്ട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP