Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'നീ കെളവനെയും ചെയ്ത് നടന്നോ.. നെടുമുടിയുടെയും തിലകന്റെയുമൊക്കെ അവസ്ഥ അറിയാലോ.. ചെറിയ പ്രായത്തിൽ തന്നെ വലിയ സംഭവങ്ങൾ ചെയ്തു'; വൃദ്ധ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണമെന്ന് സുരാജ് വെഞ്ഞാറമ്മൂടിന് ഉപദേശവുമായി മമ്മുക്ക

'നീ കെളവനെയും ചെയ്ത് നടന്നോ.. നെടുമുടിയുടെയും തിലകന്റെയുമൊക്കെ അവസ്ഥ അറിയാലോ.. ചെറിയ പ്രായത്തിൽ തന്നെ വലിയ സംഭവങ്ങൾ ചെയ്തു'; വൃദ്ധ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണമെന്ന് സുരാജ് വെഞ്ഞാറമ്മൂടിന് ഉപദേശവുമായി മമ്മുക്ക

മറുനാടൻ മലയാളി ബ്യൂറോ

മലയാള സിനിമയിൽ അച്ഛൻ വേഷങ്ങളിൽ തിളങ്ങിയ പലരും പിന്നീട് അച്ഛൻ വേഷങ്ങളിൽ ഒതുങ്ങി പോയിട്ടുള്ളതാണ് ചരിത്രം. അതുകൊണ്ട് തന്നെ പ്രധാന വേഷങ്ങൾ ചെയ്യുന്ന പലരും പ്രായമായ കഥാപാത്രങ്ങളിലേക്ക് അത്രവേഗം പോകാറില്ല. എന്നാൽ, അത്തരത്തിൽ വേഷങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ സുരാജ് വെഞ്ഞാറമ്മൂട് വലിയ പ്രാധാന്യം നൽകുന്നില്ല എന്നതാണ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ കാണിക്കുന്നത്.

കഥാപാത്രങ്ങളുടെ പ്രായമോ സ്വഭാവമോ നോക്കാതെ മികച്ച കഥാപാത്രങ്ങളെയാണ് താരം തെരഞ്ഞെടുക്കുന്നത്. അവസാനം ഇറങ്ങിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 എന്ന ചിത്രത്തിൽ ഭാസ്‌കര പൊതുവാൾ എന്ന വൃദ്ധ കഥാപാത്രമായാണ് താരം എത്തിയത്. ഇതിനു മുമ്പ് എത്തിയ ഫൈനൽസിൽ രജീഷ വിജയന്റെ അച്ഛനായാണ് സുരാജ് എത്തിയത്.

ഇപ്പോൾ തുടർച്ചയായി പ്രായമായ വേഷങ്ങൾ ചെയ്താലുണ്ടാകുന്ന റിസ്‌കിനെക്കുറിച്ച് മമ്മൂട്ടി തന്നോടു സംസാരിച്ചു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പ്രായമായവരുടെ വേഷങ്ങൾ ചെയ്തു നടന്നാൽ നെടുമുടിയുടേയും തിലകന്റേയും അവസ്ഥയാകും എന്ന് മമ്മൂട്ടി പറഞ്ഞെന്ന് സുരാജ് പറയുന്നു.

'മമ്മൂക്ക പറഞ്ഞു, 'നീ കെളവനെയും ചെയ്ത് നടന്നോ. നെടുമുടിയുടെയും തിലകന്റെയുമൊക്കെ അവസ്ഥ അറിയാലോ. ചെറിയ പ്രായത്തിൽ തന്നെ വലിയ സംഭവങ്ങൾ ചെയ്തു'., ഇല്ല ഇക്കാ, ഞാൻ ഇതോടെ പരിപാടി നിർത്തുകയാ എന്ന് ഞാനും പറഞ്ഞു.', സുരാജ് പറയുന്നു.

ഹാസ്യതാരമായെത്തി ക്യാരക്ടർ റോളിലൂടെയും, നായകവേഷത്തിലൂടെയുമൊക്കെ മലയാളികളെ വിസ്മയിപ്പിച്ച താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. സുരാജ് പ്രധാന കഥാപാത്രമായ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തിയേറ്ററിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ബോളിവുഡിൽ സജീവമായ രതീഷിന്റെ ആദ്യ മലയാള ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിൽ എത്തിയത്. മൂൺഷോട്ട് എന്റർടൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചത്.

2016ൽ പുറത്തിറങ്ങിയ എബ്രിഡ് ഷൈൻ ചിത്രം 'ആക്ഷൻ ഹീറോ ബിജു'വാണ് സുരാജിലെ അഭിനേതാവിന് ബ്രേക്ക് നേടിക്കൊടുത്തത്. ഡോ. ബിജുവിന്റെ 'പേരറിയാത്തവരി'ലൂടെ അതിനുമുൻപേ മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നുവെങ്കിലും മുഖ്യധാരാ പ്രേക്ഷകരിലേക്ക് ആ ചിത്രം വേണ്ടവിധം എത്തിയിരുന്നില്ല. എന്നാൽ ആക്ഷൻ ഹീറോ ബിജുവിലെ പവിത്രൻ എന്ന കഥാപാത്രം സുരാജിന്റെ പിന്നീടുള്ള കരിയർ അടിമുടി മാറ്റിയെഴുതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP