Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നടുറോഡിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തിലെ നാലാം പ്രതി പിടിയിൽ; മുഹമ്മദ് കുഞ്ഞിനെ അറസ്റ്റ് ചെയ്തത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

നടുറോഡിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തിലെ നാലാം പ്രതി പിടിയിൽ; മുഹമ്മദ് കുഞ്ഞിനെ അറസ്റ്റ് ചെയ്തത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കായംകുളം കെ പി റോഡിൽ പെട്രോൾ പമ്പിന് സമീപം മാരകായുധങ്ങളുമായി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ നാലാം പ്രതി പിടിയിൽ. കൃഷ്ണപുരം ദേശത്തിനകം മുറിയിൽ കണ്ടിശ്ശേരി തെക്കതിൽ താഹാക്കുട്ടി മകൻ കലം അനി എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞിനെയാണ് പൊലീസ് പിടികൂടിയത്.

ഈ മാസം 27-ാം തീയതിയാണ് സംഭവം നടന്നത്. റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മനുദാസ് എന്നയാളെ സംഘം ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ. വിനോദിന്റെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. കേസിലെ ബാക്കി പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് എസ്‌ഐ. സുനുമോൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP