Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗൾഫിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ഏകദേശം പത്ത് ലെക്ഷത്തോളം രൂപ തട്ടിയ കേസിലെ പ്രതിയെ കഴക്കുട്ടം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള' സംഘം അറസ്റ്റ് ചെയ്തു.കേസിലെ പ്രതിയായ വർക്കല വില്ലേജിൽ വർക്കല നടയറ ചെറിയ പള്ളിക്ക് സമീപം നിസാർ (45) ആണ് പൊലീസ് പിടിയിലായത്.

മേനംകുളം സ്വദേശിയായ സനൽ സമർപ്പിച്ച പരാതിയിന്മേൽ കേസെടുത്ത് അന്വേഷണം നടത്തി വരവേ നിരവധി പേർ സമാനമായ പരാതി ഉന്നയിച് വരുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി സ്വദേശമായ വർക്കലയിൽ ഉണ്ടെന്നു സൈബർ സിറ്റി അസ്സി. കമ്മിഷണർ ശ്രി. അനിൽ കുമാർ അവർകൾക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കുട്ടം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള' സംഘം വിദഗ്ദ്ധമായി കുടുക്കുകയായിരിന്നു.

അറസ്റ്റിലായ പ്രതിയെ ബഹു. കോടതിയിൽ ഹാജരാകിയിട്ടുള്ളതും റിമാന്റ് അനുവദിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ച് വരുന്നതുമാണ്. കഴക്കുട്ടം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സുധീഷ് കുമാർ, റോയ്, വിജയകുമാർ, സി.പി.ഒ മാരായ വിനോദ്, അൻസിൽ, എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP