Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയിച്ച് വിവാഹം കഴിച്ച സഹോദരി കുടുംബത്തിന് മാനക്കേട്; മുംബൈയിൽ 19കാരിയെ കൊന്ന് കെട്ടിത്തൂക്കിയ സഹോദരൻ അറസ്റ്റിൽ

പ്രണയിച്ച് വിവാഹം കഴിച്ച സഹോദരി കുടുംബത്തിന് മാനക്കേട്; മുംബൈയിൽ 19കാരിയെ കൊന്ന് കെട്ടിത്തൂക്കിയ സഹോദരൻ അറസ്റ്റിൽ

മുംബൈ: പ്രണയിച്ച് വിവാഹം കഴിച്ചതിന് 19കാരിയെ കൊന്ന് കെട്ടി തൂക്കിയ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിന് മാനക്കേടുണ്ടാക്കി എന്നാരോപിച്ച് പ്രിയങ്ക എന്നയുവതിയെ ആണ് സഹോദരൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത്. മഹാരാഷ്ട്രയിലെ ദിയോല താലൂക്കിലെ ദിവാദ് ഗ്രാമത്തിലാണ് സംഭവം. പ്രിയങ്കയുടെ മരണത്തിൽ സഹോദരൻ റോഷൻ സോനാവാനയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനും റോഷൻ ശ്രമിച്ചുവെന്ന് പെലീസ് പറഞ്ഞു.

ഡിസംബർ ഏഴാം തീയതിയാണ് പ്രിയങ്കയെ ദിവാദിലെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശേഷം പൊലീസ് വീട്ടിലെ മുഴുവൻ പേരെയും ചോദ്യം ചെയ്യുകയും എന്നാൽ റോഷന്റെ മറുപടിയിലെ വൈരുധ്യം കാരണം സ്റ്റേഷനിൽ കൊണ്ടു പോകുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ കുടുംബത്തിന് മാനക്കേടുണ്ടാക്കിയെന്നാരോപിച്ച് സഹോദരിയെ റോഷൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞു.

പ്രിയങ്കയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ സാരി ഉപയോഗിച്ച് വീടിന്റെ മച്ചിൽ കെട്ടിതൂക്കുകയായിരുന്നുവെന്ന് റോഷൻ പൊലീസിന് മൊഴി നൽകി. ആറ് മാസങ്ങൾക്ക് മുൻപാണ് പ്രിയങ്കയും നാസിക്കിലെ കൽവാൻ സ്വദേശിയായ അമോൽ അഹറും വിവാഹിതരായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP